വനിതാ ഹോക്കി സെമിഫൈനൽ പെനാൽറ്റി ഷൂട്ടൌട്ട് : ഓസ്ട്രേലിയക്ക് രണ്ടാമത് അവസരം അനുവദിച്ച വിവാദം: ടീം ഇന്ത്യയോട് മാപ്പുപറഞ്ഞ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വനിതാ ഹോക്കി സെമിഫൈനൽ പെനാൽറ്റി ഷൂട്ടൗട്ട് : ഓസ്ട്രേലിയക്ക് രണ്ടാമത് അവസരം അനുവദിച്ച വിവാദം: ടീം ഇന്ത്യയോട് മാപ്പുപറഞ്ഞ് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

ബർമിംഗ്‌ഹാം : കോമൺവെൽത്ത് ഗെയിംസിലെ വനിതാ ഹോക്കിയിൽ  ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടാമത് സമയം അനുവദിച്ച വിവാദത്തിൽ മാപ്പുപറഞ്ഞ് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ. എട്ടു സെക്കന്റിന്റെ കൗണ്ട് ഡൗൺ തുടങ്ങും മുന്നേ ഓസ്ട്രേലിയൻ താരം എടുത്ത ഷോട്ട് പിഴച്ചിരുന്നു. എന്നാൽ എട്ടു സെക്കൻറിന്റെ പെനാൽറ്റി ക്ലോക്ക് പ്രവർത്തിച്ചില്ലെന്ന പേരിൽ വീണ്ടും ഓസീസിന് അവസരം നൽകിയത് അവർ ഗോളാക്കി മാറ്റുകയും ചെയ്തു.  ഇന്ത്യയുടെ തിരിച്ചടിക്കാനുള്ള അവസരം നഷ്ടമാക്കിയെന്ന പരാതിയാണ്  ടീം ഉന്നയിച്ചത്. കാണികളും സംഭവത്തിൽ പ്രതിഷേധിച്ചു.

‘സെമിഫൈനൽ മത്സരത്തിലുണ്ടായ സാങ്കേതിക പിഴവ് തിരിച്ചറിയുന്നു. പെനാൽറ്റി ഷൂട്ടൗട്ട് റഫറി ക്ലോക്ക് ചലിക്കും മുന്നേ നടത്തിയത് സാങ്കേതിക പിഴവാണ്. ഈ തെറ്റിന് സംഘാട കരെന്ന നിലയിൽ മാപ്പു പറയുന്നു. സംഭവത്തിൽ കൃത്യമായ അവലോകനം നടത്തുമെന്നും ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതുമായിരിക്കും.’ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ മറുപടി നൽകി.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയുടെ റോസി മലോനിയുടെ ആദ്യ ഷോട്ട് നഷ്ടമായി. എന്നാൽ ഷൂട്ടൗട്ട് ക്ലോക്ക് പ്രവർത്തിക്കാത്തിനാൽ വീണ്ടും ഒരവസരം നൽകുകയായിരുന്നു. എട്ടു സെക്കന്റാണ് പെനാൽറ്റി ഷൂട്ടിന് നൽകുന്നത്. രണ്ടാമത്തെ അവസരം മെലോനി ഗോളാക്കി മാറ്റി ഓസീസിന് 1-0ന്റ നിർണ്ണായക ലീഡ് നേടിക്കൊടുത്തു. കാണികൾ വലിയ പ്രതിഷേധമാണ് കൂവലുകളോടെ നടത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് സെമിഫൈനൽ ഷൂട്ടൗട്ടിലേയ്‌ക്ക് നീങ്ങിയത്.

ഓസ്‌ട്രേലിയയ്‌ക്ക് രണ്ടാമത് അവസരം നൽകിയത് തെറ്റാണെന്ന് ഇന്ത്യൻ താരങ്ങൾ മത്സര ത്തിനിടെ ചൂണ്ടിക്കാട്ടിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിൽ 0-3നാണ് സെമിയിൽ പരാജയപ്പെട്ടത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഭാവിയിൽ നടപടികൾ സ്വീകരിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.

Tags: commonwealth games
ShareTweetSendShare

More News from this section

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies