മഹാനടനത്തിന്റെ മമ്മൂട്ടി ഭാവങ്ങൾക്ക് അമ്പത്തൊന്നാണ്ട്; ഋതുഭേദങ്ങളുടെ രാജകുമാരൻ- Mammootty, 51 years of Mammoottysm
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മഹാനടനത്തിന്റെ മമ്മൂട്ടി ഭാവങ്ങൾക്ക് അമ്പത്തൊന്നാണ്ട്; ഋതുഭേദങ്ങളുടെ രാജകുമാരൻ- Mammootty, 51 years of Mammoottysm

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 03:59 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി എന്ന മഹാനടൻ മലയാള സിനിമയുടെ ഭാഗമായിട്ട് ഇന്ന് 51 വർഷങ്ങൾ. സത്യൻ മാഷിന്റെ അവസാന സിനിമയായ “അനുഭവങ്ങൾ പാളിച്ചകൾ” എന്ന ചിത്രത്തിൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞു സീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി ലൈംലൈറ്റിന്റെ വെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ആ ഇരുപതുകാരൻ പയ്യൻ തന്റെ സ്വപ്നതുല്യമായ ചലച്ചിത്ര യാത്ര ആരംഭിച്ചിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1971 ഓഗസ്റ്റ് 6 ന് കെ.എസ്.സേതുമാധവൻ ചിത്രത്തിലൂടെ മലയാള സിനിമയുടെ പടിവാതിലിൽ കാലെടുത്തു വെയ്‌ക്കുമ്പോൾ മലയാളത്തിന്റെ മഹാനടനിലേയ്‌ക്ക്, ഭാരതത്തിന്റെ എണ്ണംപറഞ്ഞ അതുല്യ പ്രതിഭകളുടെ നിരയിലേയ്‌ക്ക് ഉയരുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.

എന്നാൽ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ആ നടനെ മലയാള സിനിമയുടെ അമരക്കാരനാക്കി മാറ്റുകയായിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയ്‌ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മറ്റൊരു സിനിമയുടെ ഭാഗമാകുന്നത്. 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയിലൂടെയാണ് വീണ്ടും മമ്മൂട്ടി സ്ക്രീനിലെത്തിയത്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന ചിത്രത്തിലാണ് നടൻ ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. എന്നാൽ ഈ ചിത്രം പൂർത്തിയാക്കാൻ സാധിച്ചിരുന്നുന്നില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

പിന്നീട് കെ.ജി.ജോർജ്ജിന്റെ തന്നെ യവനിക, ഐ.വി ശശിയുടെ തൃഷ്ണ എന്നീ സിനിമകളുടെ മമ്മൂട്ടി മലയാള സിനിമ പ്രേമികളുടെ ഇഷ്ടനടനായി വളർന്നു. അഹിംസ എന്ന സിനിമയിലൂടെ ആദ്യത്തെ സംസ്ഥാന അവാർഡ് സഹനടൻ എന്ന വിഭാ​ഗത്തിൽ അദ്ദേഹം നേടി. പിന്നീട് മലയാളികൾ സാക്ഷ്യം വഹിച്ചത് മമ്മൂട്ടി എന്ന മഹാനടന്റെ വളർച്ചയ്‌ക്കാണ്. എന്നാൽ എമ്പതുകളുടെ പകുതിയിൽ തുടർച്ചയായ പരാജയമാണ് മമ്മൂട്ടി ചിത്രങ്ങൾക്ക് നേരിടേണ്ടി വന്നത്. മമ്മൂട്ടി എന്ന നടന്റെ അവസാനമായിരിക്കുന്നു എന്ന് പലരും വിധിയെഴുതി. പക്ഷെ 1987 ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹിയിലൂടെ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ മമ്മൂട്ടി വീണ്ടും പറന്നുയർന്നു. പിന്നീട് ഒരിക്കലും മമ്മൂട്ടി എന്ന താരത്തിനും നടനും തലതാഴ്‌ത്തേണ്ടി വന്നിട്ടില്ല.

മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡ്, 5 സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡുകളുമടക്കം അദ്ദേഹം നേടി. ഇന്നും സിനിമയോടുള്ള അഭിനിവേശം വിട്ടുമാറാത്ത ഒരു പുതുമുഖ നടന്റെ ചുറുചുറുക്കോടെയാണ് ഓരോ സിനിമയേയും മമ്മൂട്ടി സമീപിക്കുന്നത്. മുപ്പതോളം തവണയാണ് ദേശീയ പുരസ്കാര പട്ടികയിൽ മമ്മൂട്ടി ചിത്രങ്ങൾ ഇടംനേടിയത്. ഇതിൽ പതിനഞ്ചോളം തവണ അവസാന റൗണ്ടിലും എത്തി. ഇന്ത്യയിലെ മറ്റൊരു നടനും അവകാശപ്പെടാൻ സാധിക്കാത്ത റെക്കോർഡാണിത്. 6 ഭാഷകളിലായി 418 സിനിമകൾ. അഭിനയത്തോട് തനിക്ക് വല്ലാത്ത ആര്‍ത്തിയാണെന്ന് എവിടെയും തുറന്നു പറയുകയും നല്ല കഥാപാത്രങ്ങൾക്കും സിനിമകൾക്കും വേണ്ടി ഇന്നും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന നടൻ. തന്റെ പോരായ്മകളെപ്പറ്റി കൃത്യമായ ബോധ്യമുളള ഒരു നടനാണ് മമ്മൂട്ടി. തന്നിലെ നടനെ ഉരച്ച് മിനുക്കി തെളിമയോടെ കൊണ്ടു പോകുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു നടനില്ല. ഋതുഭേദങ്ങളുടെ രാജകുമാരനായി മലയാളികളുടെ ആ മഹാനടൻ ഇന്നും തലയുയർത്തി നിൽക്കുകയാണ്.

 

Tags: MAMMOOTTY
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies