കൊച്ചി: സിനിമാ മേഖലയിലെ തുല്യവേതനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. സ്വന്തമായി സിനിമ പുൾ ഓഫ് ചെയ്യുന്ന നിലയിലേക്ക് നടിമാർ വളരുമ്പോൾ അവർക്ക് തുല്യവേതനം വാങ്ങിക്കാമെന്ന് അദ്ദേഹം പറഞ്ഞു.സായാഹ്ന വാർത്തകൾ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിലാണ് നടന്റെ പ്രതികരണം.
എന്തൊക്കെ പറഞ്ഞാലും മലയാള സിനിമ പുരുഷ കേന്ദ്രീകൃത ഇൻഡസ്ട്രിയാണ്. മലയാളത്തിൽ സിനിമയുടെ ബിസിനസ് നടക്കുന്നതും സാറ്റ്ലൈറ്റ് പോകുന്നതും എല്ലാം നായകൻമാരുടെ പേരിലാണ്. തമിഴ്നാട്ടിലൊക്കെ നയൻതാരയുടെ പേരിൽ ബിസിനസ് നടക്കുന്നുണ്ട്. ഇവിടെ നടി മഞ്ജുവിന്റെ പേരിൽ ബിസിനസ് നടക്കുന്നുണ്ടെന്ന് ധ്യാൻ ചൂണ്ടിക്കാട്ടി.
സിനിമ വിജയിപ്പിക്കുന്ന നിലയിലേക്ക് നടിമാർ വളരുന്ന ഘട്ടം വരുമ്പോൾ അവർക്ക് സ്വാഭാവികമായിട്ടും തുല്യ വേതനമൊക്കെ ആവശ്യപ്പെടാം. പക്ഷെ സ്വന്തമായിട്ട് ഒരു സിനിമ പുൾ ഓഫ് ചെയ്യാൻ പറ്റുന്ന നിലയിലേക്ക് അവർ വളരണം. അപ്പോൾ അവർക്ക് ഉയർന്ന ശമ്പളം ചോദിക്കാൻ സാധിക്കുമെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
Comments