ന്യൂഡൽഹി: നിലത്ത് ചവിട്ടി നിന്ന് കുതിച്ചു പൊങ്ങി പുള്ളപ്പെടുക്കാൻ നമ്മളെ കൊണ്ട് സാധിക്കും. എങ്കിൽ ആകാശത്ത് പറന്നു നടക്കുന്ന ഹെലികോപ്റ്ററിൽ തൂങ്ങി പുള്ളപ്പെടുക്കാൻ സാധിക്കുമോ ?. എന്നാൽ ഈ നേട്ടം കൈവരിക്കുക മാത്രമല്ല ഗിന്നസ് വേൾഡ് റെക്കോർഡും നേടിയിരിക്കുകയാണ് ഒരു കൂട്ടം യൂട്യൂബർമാർ.
നിലവിലെ ഗിന്നസ് റെക്കോർഡ് തകർത്ത് ഒന്നാമതെത്തുകയാണിവർ ചെയ്തത്. ഡച്ച് ഫിറ്റ്നസ് പ്രേമികളായ ഒരു ജോഡി യൂട്യൂബർമാർമാരാണ് നിലവിലെ റെക്കോർഡ് തകർത്തത്. നെതർലാന്റിൽ നിന്നുള്ള സ്റ്റാൻ ബ്രൗണിയും, അർജൻ ആൽബേഴ്‌സും , ബ്രൗണി എന്ന യുട്യൂബ് ചാനലിന്റെ അവതാരകരും ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്. ഹെലികോപ്റ്ററിൽ തൂങ്ങി കിടന്ന് അർമേനിയൻകാരനായ ബ്രേക്കർ റോമൻ സഹൃദ്യൻ നേടിയ 23 പുള്ളപ്പ് എന്ന റെക്കോർഡാണ് ഇവർ തകർത്തത്.
ഹെലികോപ്റ്ററിൽ തൂങ്ങി കിടന്നു സ്റ്റാൻ ബ്രൂനിങ്ക് ഒരു മിനിറ്റ് കൊണ്ട് 25 പുള്ളപ്പ് ചെയ്ത് നിലവിലെ റെക്കോർഡ് തകർത്തു. ഈ റെക്കോർഡ് നേട്ടത്തിന്റെ വീഡിയോ യൂട്യൂബിലൂടെ അവർ പ്രചരിപ്പിച്ചു. റെക്കോർഡ് നേടാനായി നിരന്തര പരിശീലനത്തിലായിരുന്നു ഇവർ. സാഹസികമായ റെക്കോർഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് യുട്യൂബേഴ്‌സ്.
Comments