ലക്‌നൗ: മുഖ്താർ അൻസാരിയുടെ മകനും മൗ സദർ എം.എൽ.എയുമായ അബ്ബാസ് അൻസാരിയുടെ വസതിയിൽ പോലീസ് റെയ്ഡ്. അബ്ബാസ് അൻസാരിയുടെ ദാറുൽഷഫ ഏരിയയിലെ 107ാം നമ്പർ വസതിയിലാണ് ലക്‌നൗ പോലീസ് റെയ്ഡ് നടത്തിയത്. അബ്ബാസ് അൻസാരിക്കെതിരെ ലക്‌നൗ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
കഴിഞ്ഞ ദിവസം ലക്‌നൗവിലെ പ്രാദേശിക കോടതി അബ്ബാസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഒരു ലൈസൻസ് എടുത്ത് കബളിപ്പിച്ച് നിരവധി ആയുധങ്ങൾ കൈക്കലാക്കിയതിനും ലക്‌നൗ പോലീസിനെ അറിയിക്കാതെ ആയുധ ലൈസൻസ് ഡൽഹിയിലേക്ക് മാറ്റിയതിനും അബ്ബാസ് അൻസാരിക്കെതിരെ കേസുണ്ട്.
Comments