കോഴിക്കോട് : ജെൻഡർ ന്യൂട്രൽ ആശയങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സർക്കാർ അത് ഉടൻ പിൻവലിക്കണമെന്നുമുള്ള ആവശ്യവുമായി മുസ്ലീം സംഘടനകൾ രംഗത്ത്. ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാർഗം ജെൻഡർ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. കോഴിക്കോട് മുസ്ലീം ലീഗ് വിളിച്ചുചേർത്ത സാമുദായിക നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ ഭൂരിഭാഗവും മതവിശ്വാസികളാണ്. ഇത് കണക്കിലെടുക്കാതെ ലിബറൽ ആശയം നടപ്പിലാക്കുന്നത് ഫാസിസമാണ്. കലാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് മുസ്ലീം സംഘടനകളുടെ വാദം.
മതമില്ലാത്ത ജീവൻ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞുവെന്ന് ലീഗ് നേതാവും എംഎൽഎയുമായ മുനീർ പറഞ്ഞിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെക്കുകയുമുണ്ടായി.
Comments