വാഹനം മറികടന്നു;പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് നേരെ രാഷ്ട്രീയ നേതാവിന്റെ ആക്രമണം; സ്ത്രീകളെയും കുട്ടികളെയും നടുറോഡിലിട്ട് മർദ്ദിച്ചു- Hindu family attacked in pakistan
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാഹനം മറികടന്നു;പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് നേരെ രാഷ്‌ട്രീയ നേതാവിന്റെ ആക്രമണം; സ്ത്രീകളെയും കുട്ടികളെയും നടുറോഡിലിട്ട് മർദ്ദിച്ചു- Hindu family attacked in pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 04:11 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു കുടുംബത്തിന് രാഷ്‌ട്രീയ നേതാവിന്റെയും കൂട്ടാളികളുടെയും ക്രൂര മർദ്ദനം. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. രാഷ്‌ട്രീയക്കാരന്റെ വാഹനം മറി കടന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു കുടുംബത്തെ അതി ക്രൂരമായി മർദ്ദിച്ചത്.

സിന്ധ് ഫിഷറീസ് മന്ത്രി അബ്ദുൾ ബാരി പിട്ടാഫിയുടെ സഹോദരീപുത്രനും രാഷ്‌ട്രീയ നേതാവുമായ ഷംഷെർ പിട്ടാഫിയും സംഘവുമാണ് കുടുംബത്തെ ആക്രമിച്ചത്. രഹർക സാഹിബ് ക്ഷേത്രത്തിൽ നിന്നും ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഗ്ഹാർ സ്വദേശികളായ ഹിന്ദു കുടുംബം. ഇതിനിടെയാണ് ഷെഷെറിന്റെ കാറിനെ ദേശീയപാതയിൽവെച്ച് മറി കടന്നത്. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് ഹിന്ദു കുടുംബത്തിൽ ഉണ്ടായിരുന്നത്. വാഹനം മറി കടക്കുന്നതിനിടെ ഐസ്‌ക്രീം തിന്നുകൊണ്ടിരുന്ന കുട്ടികൾ ഇതിന്റെ കവർ പുറത്തേക്കിട്ടു. ഷെഷെറിന്റെ കാറിന്റെ ഗ്ലാസിലാണ് ഇത് തങ്ങി നിന്നത്. ഇതോടെ കുടുംബത്തെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു.

തെറ്റ് പറ്റിയതാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നതായി കുടുംബം പറയുന്നു. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച ഇവർ വാഹനത്തിന്റെ ചില്ലുകളും അടിച്ചു തകർത്തു. ഇത് കണ്ടതോടെ പ്രദേശവാസികൾ തടിച്ചുകൂടി. ചിലർ അക്രമ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതോടെ ഷംഷെറും സംഘവും അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: PakistanAttackPoliticianhindu family
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies