കൊച്ചി: കിഫ്ബിയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെയുള്ള പൊതുതാൽപര്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇഡിയുടെ ഇടപെടൽ കിഫ്ബിയുടെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും, എൻഫോഴ്സ്മെന്റ് അന്വേഷണം അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
കെ.കെ. ശൈലജ, ഐ.ബി, സതീഷ്, കടന്നപ്പള്ളി രാമചന്ദ്രൻ , മുകേഷ്, ഇ.ചന്ദ്രശേഖരൻ എന്നീ എംഎൽഎമാരാണ് വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി നൽകിയത്.
ഉദ്യോഗസ്ഥരെ നിരന്തരം ബുദ്ധിമുട്ടിയ്ക്കുന്നു.രേഖകൾ ആവശ്യപ്പെടുന്നുവെന്നും എംഎൽഎമാർ ആരോപിക്കുന്നുണ്ട്. ഹർജി ഇന്ന് ജസ്റ്റിസ് എസ് മണികണ്ഠകുമാർ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
അതേ സമയം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കേസിൽ ഇ .ഡി അയച്ച നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്ക് നൽകിയ ഹർജിയും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. കിഫ്ബിയോ താനോ ചെയ്ത വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമെന്തെന്ന് വ്യക്തമാക്കാതെയാണ് ഇ.ഡിയുടെ അന്വേഷണമെന്നാണ് തോമസ് ഐസക്കിന്റെ ഹർജിയിലെ വാദം
Comments