ന്യൂയോർക്ക്: ചിത്രത്തിലെ ആമകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെയും, നാരങ്ങകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കോഴിക്കുഞ്ഞിനെയുമെല്ലാം കണ്ടുപിടിക്കുക എന്നത് കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടമുള്ള ഒന്നാണ്. കണ്ണിന്റെ ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസത്തിന്റെ സാദ്ധ്യത കണക്കിലെടുത്ത് ഒരുക്കുന്ന ഇത്തരം ചിത്രങ്ങൾ നമ്മളിൽ വലിയ കൗതുകമാണ് ഉണർത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല. പലതിലും പരാജയപ്പെട്ട് പോകുമെങ്കിലും ഇത്തരം ചിത്രങ്ങൾ കണ്ടാൽ നാം അതിൽ പറഞ്ഞത് പ്രകാരം ചെയ്തു നോക്കും. അതുകൊണ്ടുതന്നെ ഒപ്റ്റിക്കൽ ഇല്യൂഷൻ നിറഞ്ഞ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ ഒരു പാണ്ടയുടെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ചിത്രത്തിലെ പാണ്ടകൾക്കിടയിൽ ഒളിച്ചിരിക്കുന്ന നായക്കുട്ടിയെ ആണ് കണ്ടെത്തേണ്ടത്. അതും വെറും 20 സെക്കന്റിൽ. സംഭവം നിസ്സാരമെന്ന് തോന്നുമെങ്കിലും അത്ര എളുപ്പമല്ല. നിരവധി പേരാണ് നായക്കുട്ടിയെ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നത്.
കളിപ്പാട്ട ഭീമന്മാരായ lego ആണ് ഈ ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഉടനെ ചിത്രം വൈറൽ ആയി. ചിത്രത്തിന്റെ നിറമാണ് പാണ്ടകൾക്കിടയിലെ നായക്കുട്ടികളെ കണ്ടെത്തുന്നതിന് തടസ്സമാകുന്നത്. പാണ്ടകൾക്കും നായക്കുട്ടിയ്ക്കും കറുപ്പും വെളുപ്പും നിറമാണ് നൽകിയിട്ടുള്ളത്. ഈ നിറ സാമ്യതയിൽ നായക്കുട്ടിയെയും പാണ്ടയായേ നമ്മുടെ കണ്ണുകൾക്ക് തോന്നൂ.
Comments