തൃശൂർ: മികച്ച ആനപരിപാലനത്തിനുള്ള ഗജ ഗൗരവ് പുരസ്കാരം ആനമല ടൈഗർ റിസർവ് മേഖലയിലെ ആനപരിപാലകർക്ക് നൽകി ആദരിച്ചു. ലോക ഗജ ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി വനം -കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.
കൊഴിക്കാമുത്തിയിലെയും വരഗളിയാറിലെയും മലസർ ഗോത്ര വിഭാഗത്തിലെ ആനക്കാരെയും ആനപരിപാലകരുടെയും മികച്ച സംഭാവനയെയും സേവനങ്ങളെയും അംഗീകരിച്ചുകൊണ്ടാണ് ഈ അംഗീകാരം നൽകിയത്.
തേക്കടി പെരിയാർ റിസർവിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരം നൽകിയത്. ചടങ്ങിൽ കേന്ദ്രമന്ത്രി വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്, കേന്ദ്ര പരിസ്ഥിതി വനം സഹമന്ത്രി അശ്വനി കുമാർ ചൗബെ കേരള വനം വകുപ്പ് മന്ത്രി എ. കെ. ശശിന്ദ്രൻ എന്നിവർ പങ്കെടുത്തു. ആനമല ടൈഗർ റിസർവ് മേഖലയിലെ ആന സംരക്ഷണ ചുമതലയുള്ള ആനക്കാരെയും ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി പ്രത്യേകം ആദരിച്ചു.
Comments