സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊൻപതാം നുറ്റാണ്ട്” സെപ്റ്റംബർ എട്ടിന് തിയറ്ററുകളിൽ എത്തും. സിജു വിൽസൺ എന്ന യുവ നടന്റെ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും സിനിമ എന്ന് വിനയൻ പറഞ്ഞു. സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേയ്സ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം. സിജു വില്‍സണ്‍ എന്ന യുവനായകന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്നും ചര്‍ച്ച ചെയ്യുമെന്നും ഇതിന് മുമ്പും വിനയൻ പ്രതികരിച്ചിരുന്നു.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. ആക്ഷൻപാക്ക്ഡ് ത്രില്ലർ സിനിമയായാണ് പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററിൽ എത്തുന്നത്. വിനയന്റെ തന്നെ എറ്റവും വലിയ ചിത്രം കൂടിയാണിത്. വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തിയറ്ററിൽ പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാിക്കുമെന്ന് വിനയൻ ഉറപ്പു നൽകുന്നു.
എം.ജയചന്ദ്രനാണ് സിനിമയുടെ സംഗീത സംവിധാനം. പശ്ചാത്തല സംഗീതം സന്തോഷ് നാരായണൻ നിർവ്വഹിക്കുന്നു. സുപ്രീം സുന്ദറും രാജശേഖറും ചേർന്നാണ് സിനിമയിലെ ആക്ഷൻരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, ചെമ്പന്‍ വിനോദ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സും, സുദേവ് നായർ, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ തുടങ്ങി ഓട്ടേറെപ്പേർ അഭിനയിക്കുന്നു.
Comments