സൽമാൻ റുഷ്ദി; 'ഒരൊറ്റ പുസ്കത്തിലൂടെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയ ഇന്ത്യൻ വംശജനായ എഴുത്തുകാരൻ; ഭീകരർ കോടികൾ തലയ്ക്ക് വിലയിട്ട വ്യക്തി; നില അതീവ ഗുരുതരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൽമാൻ റുഷ്ദി; ‘ഒരൊറ്റ പുസ്കത്തിലൂടെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയ ഇന്ത്യൻ വംശജനായ എഴുത്തുകാരൻ; ഭീകരർ കോടികൾ തലയ്‌ക്ക് വിലയിട്ട വ്യക്തി; നില അതീവ ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 07:14 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്; സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്‌ക്ക് ശേഷം അദ്ദേഹത്തെ ഇപ്പോൾ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയാണ്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൈ ഞരമ്പുകൾക്കും കരളിനും മാരകമായി പരിക്കേറ്റ അദ്ദേഹത്തിന് രക്തനഷ്ടം സംഭവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.അദ്ദേഹത്തിന് സംസാരിക്കാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് അഹമ്മദ് സൽമാൻ റുഷ്ദി. സാത്താനിക് വേഴ്സസ് ,മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ എന്നീ കൃതികളിലൂടെ അദ്ദേഹം ലോകശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലൂടെയും അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതമായിരുന്നു മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ എന്ന കൃതിയുടെ ഇതിവൃത്തം. യുകെയിൽ മാത്രം ഒരു ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിച്ചത്.

1988ൽ പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്സസ്’ അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടാക്കി മാറ്റി. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ പുസ്തകം നിരോധനം ഏർപ്പെടുത്തി. 1989 ഫെബ്രുവരി 14ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്നു മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികൾ ഉയർന്നത്. പിന്നീട് സ്വയരക്ഷയ്‌ക്കായി അദ്ദേഹം പലായനം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു. ശേഷം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമായത്.

‘ദ സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ ജപ്പാനീസ് വിവർത്തകൻ 1991 ൽ കുത്തേറ്റ് മരിച്ചിരുന്നു. ഇതിന് മാസങ്ങൾക്ക് ശേഷം ഇറ്റാലിയൻ വിവർത്തകനും കുത്തേറ്റു. നോർവീജിയൻ പ്രസാധകന് വെടിയേറ്റിരുന്നു. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് ശേഷം 30 വർഷക്കാലമായി അദ്ദേഹം വധഭീഷണി നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ അടുത്ത നോവൽ, വിക്ടറി സിറ്റി, 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കാനിരിക്കെയാണ് കൊലപാതക ശ്രമമുണ്ടായത്.

Tags: Salman Rushdie
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies