മുംബൈ: ആരുമറിയാതെ ദൂരസ്ഥലത്ത് റെയ്ഡ് നടത്തുക എന്നത് ഇന്നത്തെ കാലത്ത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. സാങ്കേതിക വിദ്യ വളർന്നത് കാരണം വഴിയിലാരെങ്കിലും നിന്ന് സൂചന നൽകിയാലോ. ഈ പ്രശ്നം മുന്നിൽ കണ്ട് ഇപ്പോൾ ചില ഉദ്യോഗസ്ഥർ വേഷം മാറിയാണ് പരിശോധനകൾക്ക് പോകാറുള്ളത്.
അങ്ങനെയുള്ള ഒരു പ്രച്ഛന്ന വേഷമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം. നികുതി വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന പ്രമുഖ ടിഎംടി ബാറുകളുടെ നിർമ്മാതാക്കളെ തേടി പോയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് വൈറലായിരിക്കുന്നത്.
രാഹുൽ വെഡ്സ് അഞ്ജലി എന്ന പോസ്റ്ററുകൾ പതിപ്പിച്ച് വാഹനങ്ങൾ വിവാഹപാർട്ടിയുടേത് പോലെയാക്കി വിവാഹത്തിനണിയുന്ന വസ്ത്രങ്ങളണിഞ്ഞാണ് ആദായനികുതി ഓഫീസർ യാത്ര പുറപ്പെട്ടത്. റെയ്ഡിൽ 58 കോടി രൂപയും 14 കോടിരൂപ വിലമതിക്കുന്ന ആഭരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ.
Comments