ന്യൂഡൽഹി: രാജ്യം എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ മുങ്ങി നിൽക്കവെ ദേശത്തെയും വിദേശത്തെയും ചരിത്രപ്രധാന മന്ദിരങ്ങൾ ത്രിവർണമണിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച പാർലമെന്റ് മന്ദിരത്തിന് മുകളിലെ ദേശീയ ചിഹ്നവും ത്രിവർണ ശോഭയിൽ മുങ്ങി നിൽക്കുകയാണ്. വെങ്കലത്തിൽ തീർത്ത സിംഹമുദ്ര ദേശീയ പതാകയിലെ മൂന്ന് വർണങ്ങളാൽ അലംകൃതമായി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റി പ്രചരിക്കുകയാണ്.
Delhi | Bronze National Emblem cast on the roof of the New Parliament Building, lit up in tricolour on the eve of 76th Independence Day of country pic.twitter.com/cvAwqS6qjY
— ANI (@ANI) August 14, 2022
ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ത്രിവർണം ചൂടി. എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഹർ ഘർ തിരംഗയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാക ആക്കിയിരുന്നു.
#WATCH | Delhi: India Gate gleams in tricolour an evening before the country celebrates its 76th Independence Day pic.twitter.com/utw4PRpR0w
— ANI (@ANI) August 14, 2022
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും, പ്രത്യേകിച്ച് തലസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.
Comments