ന്യൂഡല്‍ഹി: എഴുപത്തായാറാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. കുടുംബാധിപത്യവും അഴിമതിയുമാണ് രാജ്യംനേരിടുന്ന പ്രധാന തിന്മകളെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുതാര്യതയ്‌ക്കായി വിപ്ലവം ആരംഭിക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഊന്നിയുള്ളതാണ്. ഓരോ ഭാരതീയനും അവന്റെ മാതൃഭാഷയില്‍ അഭിമാനംകൊള്ളുന്നവരായിരിക്കണമെന്നും അദ്ദേഹം രാഷ്‌ട്രത്തോടുള്ള അഭിസംബോധനയില്‍ പറഞ്ഞു.
Comments