ന്യൂഡൽഹി: 76-ാം സ്വാതന്ത്ര്യദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒപ്പം വിവിധ കോണിൽ നിന്നും ആശംസകളും ഒഴുകിയെത്തുന്നു. സമീപ കാലത്തെ കായിക ലോകത്തിന്റെ വളർച്ച സ്വതന്ത്ര ഇന്ത്യയുടെ നേട്ടമായി കാണാവുന്നതാണ്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘം 61 മെഡലുകളുമായി തിരിച്ചെത്തിയത് അഭിമാനകരമായ നേട്ടം തന്നെയാണ്.
നിരവധി കായിക താരങ്ങളാണ് സ്വാതന്ത്ര്യദിന സന്ദേശവുമായി സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയത്. ബാഡ്മിന്റൺ മുൻ ലോക ഒന്നാം നമ്പർ താരം സൈന നെഹ്വാൾ തന്റെ ചിത്രം പങ്കുവെച്ചാണ് സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചിരിക്കുന്നത്. ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ആശംസ അറിയിച്ചത്. രാജ്യത്തെ സമൃദ്ധിയുടെയും മഹത്വത്തിന്റെയും പാതയിലേക്ക് കൊണ്ടുപോകുമെന്ന് ഏവരും വാഗ്ദാനം ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.2005 മുതൽ 2018 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു റെയ്ന. 2011-ലെ വേൾഡ് കപ്പിലെ മിന്നും പ്രകടനം എന്നും ഇന്ത്യക്കാരുടെ മനസിലെ മായാക്കാഴ്ചയാണ്.
Wish u all a very happy Independence Day 🙏🙏 #IndependenceDay #IndiaAt75 🇮🇳🇮🇳🇮🇳🇮🇳 pic.twitter.com/PUTEwnVEgz
— Saaina Nehwal (@NSaina) August 14, 2022
ബാഡ്മിന്റൺ താരവും അർജുന അവാർഡ് ജേതാവുമായ ജ്വാല ഗുട്ടയും രാജ്യത്തിന് സ്വാതന്ത്ര്യദിനത്തിന്റെ ആശംസകൾ അറിയിച്ചു. എല്ലാവരും ഒന്നിച്ച് നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും വിഭജിക്കാനാകാത്ത ഐക്യത്തിൽ ഭാവിയിലും മുന്നോട്ട് പോകാൻ കഴിയണം. ഹൃദയങ്ങളിൽ ദേശ സ്നേഹം നിറയണമെന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെയും ധീരതയെയും ബഹുമാനിക്കണമെന്നും ജ്വാല ട്വിറ്ററിൽ കുറിച്ചു. അവരില്ലാതെ നമുക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയില്ലയെന്നും അവരെ സ്മരിക്കാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.
— Gutta Jwala (@Guttajwala) August 15, 2022
ത്രിവർണ്ണ പതാക ഉയർത്തിയ ഒരു ചിത്രം പങ്കുവെച്ചാണ് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ ജേതാവായ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം നവ്ദീപ് സൈനിയും സ്വാതന്ത്ര്യ ദിനത്തിൽ ട്വീറ്റർ വഴി ആശംസ അറിയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പർ കിംഗ്സ്,മുംബൈ ഇന്ത്യൻസ് , ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ആരാധകർക്ക് ആശംസകൾ നേർന്നു.
Comments