പ്രമേഹ രോഗികൾ വാഴക്കൂമ്പ് കഴിച്ചാൽ സംഭവിക്കുന്നത്.. - Health benefits of Banana flower
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രമേഹ രോഗികൾ വാഴക്കൂമ്പ് കഴിച്ചാൽ സംഭവിക്കുന്നത്.. – Health benefits of Banana flower

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വാഴപ്പഴം. നേന്ത്രപ്പഴമായാലും ചെറുപഴമായാലും കേരളത്തിലെ വീടുകളിൽ നിത്യകാഴ്ചയാണ്. മിക്കവരുടെയും വീട്ടിൽ വാഴയുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമായ ഒന്നാണ് വാഴക്കൂമ്പും.

വാഴയുടെ ഇല മുതൽ അകക്കാമ്പായ ഉണ്ണിപ്പിണ്ടി വരെ നാം പാചകത്തിനായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ വാഴയിൽ നിന്ന് ലഭിക്കുന്ന വാഴക്കൂമ്പും മലയാളികൾ വെറുതെ കളയാറില്ല. വ്യത്യസ്തമായ പല വിഭവങ്ങളും വാഴക്കൂമ്പുകൊണ്ട് തയ്യാറാക്കി നാം ഭക്ഷണമാക്കാറുണ്ട്.

വാഴക്കൂമ്പ് കഴിക്കുന്നത് വളരെ നല്ലതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും എന്തൊക്കെയാണ് അതുകൊണ്ടുള്ള ഗുണങ്ങളെന്ന് പലർക്കുമറിയില്ല. വാഴക്കൂമ്പ് വെറുതെ പറമ്പിലേക്ക് തന്നെ കളയാതെ ഉപ്പേരി വെച്ചോ മറ്റെന്തെങ്കിലുമായോ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വാഴക്കൂമ്പ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രമേഹത്തെ നിയന്ത്രിക്കാനും വാഴക്കൂമ്പിലെ ഘടകങ്ങൾ സഹായിക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് കാരണം. ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടെന്നതിനാൽ ദഹനപ്രക്രിയയെ സുഗമമാക്കാനും വാഴക്കൂമ്പിന് സാധിക്കും. ഇതിൽ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ അസ്ഥിക്ഷയം പരിഹരിക്കാനും വാഴക്കൂമ്പിന് കഴിയും. അതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് വാഴക്കൂമ്പ് നല്ലതാണെന്നാണ് പറയപ്പെടുന്നത്.

ഗർഭിണികളും പ്രസവം കഴിഞ്ഞിരിക്കുന്ന അമ്മമാരും വാഴക്കൂമ്പ് കഴിച്ചാൽ നല്ലതാണെന്നും ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഇത് മുലപ്പാലുണ്ടാകാൻ സഹായിക്കുമെന്നതിനാലാണ്. കൂടാതെ ഗർഭാശയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും വാഴക്കൂമ്പിലുള്ള ഘടകങ്ങൾ സഹായിക്കും. ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണക്രമത്തിൽ വാഴക്കൂമ്പ് ഉൾപ്പെടുത്തുന്നത് ആരോഗ്യം നഷ്ടപ്പെടാതെ ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും.

Tags: HealthHealth benefits
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies