മുംബൈ: വ്യവസായിയും റിലയൻസ് ഗ്രൂപ്പ് മേധാവിയുമായ മുകേഷ് അംബാനിയ്ക്ക് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ. മുംബൈ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 56-കാരനായ വിഷ്ണു ഭൗമിക്കാണ് പോലീസിന്റെ പിടിയിലായത്.
സ്വാതന്ത്ര്യ ദിനത്തിൽ ഫോൺകോളുകൾ ലഭിച്ചതിനാൽ അംബാനിയ്ക്ക് ഭീഷണിയുണ്ട്. മറ്റു ദിവസങ്ങളിൽ ഒന്നും തന്നെ കോളുകൾ വന്നില്ലെന്നും അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അന്നേ ദിവസം സന്ദേശങ്ങൾ വന്നിട്ടില്ല. ഇത് ലളിതമായി കരുതാവുന്ന കേസല്ലെന്നും വളരെ ഗൗരവത്തിൽ തന്നെ അന്വേഷിക്കണം. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നും കോടതി ഇക്കാര്യം പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കേസിൽ കൂടുതൽ പേരുടെ സാന്നിധ്യമുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
എന്നാൽ പ്രതി മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും ഇത് തെളിയ്ക്കുന്ന രേഖകൾ ഉണ്ടെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വധശ്രമത്തിന് ശ്രമം ഇല്ലായിരുന്നുവെന്നും പറഞ്ഞു. പ്രതിയെ ഓഗസ്റ്റ് 30 വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
Comments