കാത്തിരിപ്പിന് അവസാനം; എബ്രാഹാം ഖുറേഷി വരാൻ ഒരുങ്ങുന്നു?; ആവേശത്തോടെ ആരാധകർ- lucifer, L2: Empuraan, Mohanlal
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാത്തിരിപ്പിന് അവസാനം; എബ്രാഹാം ഖുറേഷി വരാൻ ഒരുങ്ങുന്നു?; ആവേശത്തോടെ ആരാധകർ- lucifer, L2: Empuraan, Mohanlal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 09:35 am IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ ആരാധകരിൽ ആവേശം നിറച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചകൾക്ക് ഇന്ന് അവസാനം കുറിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായ് സമൂഹമാദ്ധ്യമങ്ങളിൽ മോഹൻലാൽ ചിത്രത്തെ സംബന്ധിച്ച് ചൂടേറിയ ചർച്ച നടന്നു വരികയായിരുന്നു. നടന്റെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം2 എന്നീ സിനിമകൾ. ചിത്രങ്ങളുടെ മൂന്നാം ഭാ​ഗം ഉടൻ പ്രഖ്യാപിക്കും എന്ന ചർച്ചകളും ഊഹാപോഹങ്ങളും നടന്നതോടെ ദൃശ്യം എന്ന സിനിമ സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയി മാറി. ഇതിന് പുറമെ ഒരു വലിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്നായ ഓഗസ്റ്റ് 17-ന് ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചതോടെ ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശം പതിമടങ്ങായി. ഇപ്പോൾ ഇത് സംബന്ധിച്ച് പുതിയ അറിയിപ്പ് നൽകിയിരിക്കുകയാണ് നിർമ്മാതാവ്.

മോഹൻലാലിനൊപ്പം പൃത്ഥിരാജും മുരളീ ​ഗോപിയും നിൽക്കുന്ന ചിത്രവും ഒരു യൂട്യൂബ് ലിങ്കും പങ്കുവെച്ചിരിക്കുകയാണ് ആൻ്റണി പെരുമ്പാവൂർ. മുരളീ ​ഗോപിയുടെ തിരക്കഥയിൽ പൃത്ഥ്വിരാജ് സംവിധാനം ചെയ് ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിന്റെ അപ്ഡേറ്റാണ് ഇന്ന് ഉണ്ടാകുന്നതെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. എമ്പുരാൻ എന്ന് പേര് നൽകിയിരിക്കുന്ന രണ്ടാം ഭാ​ഗത്തിന്റെ തിരക്കഥ കഴിഞ്ഞ മെയ് മാസം മുരളീ ​ഗോപി പൂർത്തിയാക്കിയിരുന്നു. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. സിനിമയുടെ രണ്ടാം ഭാ​ഗത്തിന് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. വൈകിട്ട് 4 മണിയ്‌ക്കായിരിക്കും സിനിമയെ സംബന്ധിച്ചുള്ള വീഡിയോ പുറത്തു വിടുക. ഇതിനോടകം തന്നെ നിർമ്മാതാവ് പങ്കുവെച്ചിരിക്കുന്ന ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ലിങ്കിന് താഴെ ആരാധകരുടെ കമൻ്റുകൾ നിറഞ്ഞു കഴിഞ്ഞു.

ലൂസിഫറിന് മൂന്ന് ഭാ​ഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃത്ഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ‘ലൂസിഫർ ഒരു ത്രീ പാർട്ട് ഫിലിം ഇവൻറ് ആണ്. ലൂസിഫറിന്റെ ലോകം പാർട്ട്-2 ആകുമ്പോൾ ഒന്നു കൂടി വികസിക്കും. നിങ്ങൾ ലൂസിഫർ 1-ൽ കണ്ട പലതിന്റെയും പിന്നിൽ മറ്റ് ചിലത് കൂടി ഉണ്ട്. അതിനൊരു മൂന്നാം ഭാഗവും ഉണ്ടാവും. അതിനെ വേണമെങ്കിൽ നിങ്ങൾക്ക് പിസിയു എന്ന് വിളിക്കാം അഥവാ പൃഥിരാജ് സിനിമാറ്റിക് യൂണിവേഴ്സ്’ എന്നാണ് ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്. ഏത് ചിത്രമായിരിക്കും അനൗൺസ് ചെയ്യാൻ പോകുന്നത് എന്ന ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ചിരിക്കുകയാണ്. എന്നാൽ അതേസമയം ദൃശ്യം എന്ന സിനിമയുടെ തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷ ആരാധകർ കൈവിടുന്നില്ല.

 

Tags: mohanlalLucifer
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies