ദാമൻ:മത്സ്യബന്ധന തൊഴിലാളികളെ നടുക്കടലിൽ നിന്ന് രക്ഷപെടുത്തി തീരസംരക്ഷണ സേന. ദാദർ നഗർഹവേലി ദാമൻ ദ്യൂ മേഖലയിലാണ് മത്സ്യബന്ധന ബോട്ട് ആഴക്കടലിൽ മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളേയും തീരരക്ഷാ സേന രക്ഷപെടുത്തി. ഹെലികോപ്റ്ററുകളും അതിവേഗ നിരീക്ഷണ ബോട്ടുകളും ഉപയോഗിച്ചാണ് തീരരക്ഷാ സേന തൊഴിലാളികളെ രക്ഷപെടുത്തിയത്.
രക്ഷാപ്രവർത്തനം ആരംഭിച്ച സമയത്ത് ബോട്ടിൽ നിന്ന് കടലിലേക്ക് വീണ പതിനൊന്ന് പേരെയാണ് ആദ്യം രക്ഷിച്ചത്. മറ്റ് മൂന്ന് പേരെ ബോട്ടിൽ നിന്ന് വൈകിട്ടോടെയാണ് സേന രക്ഷപെടുത്തിയത്. ഗുജറാത്ത് തീരത്ത് മത്സ്യബന്ധനം നടത്തിയ സംഘം മുംബൈയിലേക്ക് പോകും വഴിയാണ് കടലിൽ മുങ്ങിയത്. രാവിലെ 11.35നാണ് തീര രക്ഷാ സേനയ്ക്ക് ഫോൺ സന്ദേശം ലഭിച്ചത്.
ദാമൻ തീരത്തു നിന്നും 16 നോട്ടിക്കൽ മൈൽ ദൂരത്തിലായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായിരുന്നു. യാത്രാ മധ്യേ ബോട്ടിന്റെ എഞ്ചിൻ നിശ്ചലമാവുകയായിരുന്നു. ഇതിനെ തുടർന്ന് ബോട്ടിൽ നിറയുന്ന വെള്ളം പുറത്തേയ്ക്ക് പമ്പു ചെയ്ത് കളയാൻ സാധിക്കാതിരു ന്നതോടെ വെള്ളം നിറഞ്ഞാണ് ബോട്ട് മുങ്ങിയത്.
Comments