ബലാത്സംഗ പരാതി വ്യാജം! സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്; പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ദിലീപിൻറെ മുൻ മാനേജറെന്നും റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബലാത്സംഗ പരാതി വ്യാജം! സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്; പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ദിലീപിന്റെ മുൻ മാനേജറെന്നും റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 01:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പോലീസ്. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസ് സുപ്രധാന ഘട്ടത്തിലെത്തി നിൽക്കവെയാണ് സംഭവത്തിൽ പ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകനെതിരായി ഉയർന്ന പീഡനക്കേസ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കായിരുന്നു സ്ത്രീ ബലാത്സംഗ പരാതി നൽകിയത്. ബാലചന്ദ്രകുമാർ എറണാകുളത്തെ ഒരു വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മറ്റ് പല സ്ഥലത്തുവെച്ചും പിന്നീട് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പരാമർശിച്ചിരുന്നു. പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

സംഭവത്തിൽ ആദ്യം എളമക്കര പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് ഡിജിപിയുടെ നിർദേശ പ്രകാരം എസിപി അന്വേഷണം നടത്തി. ഇദ്ദേഹം കണ്ടെത്തിയ വിശദാംശങ്ങളാണ് ഇപ്പോൾ റിപ്പോർട്ടായി കോടതിയിൽ സമർപ്പിച്ചത്. ഇതിലാണ് ബലാത്സംഗ പരാതി വ്യാജമാണെന്ന കാര്യം സൂചിപ്പിക്കുന്നത്.

പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ പോലും വ്യാജമായാണ് നൽകിയതെന്നാണ് കണ്ടെത്തൽ. 58 വയസ് പ്രായമുള്ളയാളാണ് പരാതിക്കാരി. എന്നാൽ ഇവർ പരാതിയിൽ 44 വയസെന്നാണ് സൂചിപ്പിച്ചിരുന്നത്. വിവാഹം സംബന്ധിച്ച് പരാതിക്കാരി നൽകിയ വിശദാംശങ്ങളും തെറ്റായിരുന്നു. ബലാത്സംഗം നടന്നതായി ആരോപിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ പരാതിക്കാരി നൽകിയ മൊഴിയുമായി ഏറെ വൈരുദ്ധ്യമുണ്ടായിരുന്നു. പരാതിയിൽ പീഡനം നടന്നതായി സൂചിപ്പിക്കുന്ന സ്ഥലം പരാതിക്കാരി നേരിൽ കണ്ടിട്ടുപോലുമില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

ചില ഓൺലൈൻ മാദ്ധ്യമങ്ങളിലെ പ്രവർത്തകർ അടക്കം ചേർന്ന് ഗൂഢാലോചന നടത്തിയാണ് പരാതിക്കാരിയെ മൊഴി പഠിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ദിലീപിന്റെ മുൻ മാനേജർ, ഓൺലൈൻ മീഡിയ പ്രവർത്തകർ എന്നിവർ ചേർന്നാണ് ഇതിനായി ഗൂഢലാചോന നടത്തിയിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി. കേരളത്തിലും ഇത്തരത്തിലുള്ള വ്യാജപരാതികൾ രൂപപ്പെടുന്നുവെന്നത് നിർഭാഗ്യകരമാണെന്നും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികരിച്ചു.

Tags: Policerape caseBalachandrakumarFake Rape Case
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies