കോഴിക്കോട് : കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിൽ. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത് .സ്വർണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത് .
ഇയാളുടെ പക്കൽ നിന്നും വിദേശത്ത് നിന്നെത്തിച്ച 320 ഗ്രാം സ്വർണ്ണവും പാസ്പോർട്ടുകളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു. മലപ്പുറം എസ് പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്
നാല് മാസം മുമ്പാണ് മുനിയപ്പ കസ്റ്റംസ് വിഭാഗത്തിന്റെ സൂപ്രണ്ട് ആയി ചുമതല ഏറ്റത്. അതേസമയം സ്വർണ്ണം പിടിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
Comments