ന്യൂഡൽഹി: രണ്ട് ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാർക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് അസമിലെ തെക്കൻ സൽമാര മങ്കാച്ചർ ജില്ലാ കോടതി. അബ്ദുൾ ഹായി, നിരഞ്ജൻ ഘോഷ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് 10,000 രൂപ പിഴയും ഇരുവർക്കുമെതിരെ ചുമത്തി. തുക അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് അനധികൃതമായി അതിർത്തി കടന്നതിന് മങ്കാച്ചാർ പോലീസ് അബ്ദുൾ ഹായിനെ അറസ്റ്റ് ചെയതത്. മെയിലാണ് നിരഞ്ജൻ ഘോഷ് അറസ്റ്റിലാകുന്നത്. തുടർന്ന് നുഴഞ്ഞു കയറ്റക്കാരെ പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു.
Comments