മുംബൈ: കാൽനട യാത്രക്കാർക്കുളള മേൽപ്പാലത്തിലൂടെ ഓട്ടോ ഓടിച്ച് സാഹസം കാണിച്ച ഡ്രൈവർ ട്വിറ്ററിൽ വൈറലായി. മഹാരാഷ്ട്രയിലെ ദേശീയപാത 48 ൽ വിരാറിന് സമീപമാണ് സംഭവം. റോഡിൽ നിന്ന് ഒരാൾ ഷൂട്ട് ചെയ്ത വീഡിയോ ദൃശ്യമാണ് ട്വിറ്ററിൽ വൈറലായത്.
എന്നാൽ ഡ്രൈവർ ആരെന്നോ ഓട്ടോയുടെ നമ്പരോ വ്യക്തമല്ല. പടിക്കെട്ടുകൾ കയറിയാണ് ഹൈവേയ്ക്ക് മുകളിലുളള മേൽപ്പാലത്തിലേക്ക് എത്താനാകുക. ഈ പടിക്കെട്ടുകൾ ഉൾപ്പെടെ ഓടിച്ചു കയറ്റിയാണ് ഓട്ടോ ഡ്രൈവറുടെ സാഹസം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഇത് വാർത്തയാക്കി. സംഭവത്തിൽ പോലീസും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
റോഡ്്സ് ഓഫ് മുംബൈ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചെന്നൈയും ഡൽഹിയും ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി കിടക്കുന്നതാണ് ദേശീയപാത 48. വീഡിയോ വൈറലായതോടെ കമന്റുകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തുണ്ട്. ചിലർ തമാശയായി വിലയിരുത്തുമ്പോൾ ചിലർ ഇത് ഗൗരവമേറിയ കുറ്റമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
Comments