ഗാന്ധിയിൽ വിശ്വാസമില്ലാതെ ഗാന്ധിയെ ഉപയോഗിച്ച മഹാനാണ് നെഹ്രു; ഗാന്ധിജിയുടെ അനന്തരാവകാശിയായി വിശേഷിപ്പിക്കുന്നത് കടന്നകയ്യാണെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാന്ധിയിൽ വിശ്വാസമില്ലാതെ ഗാന്ധിയെ ഉപയോഗിച്ച മഹാനാണ് നെഹ്രു; ഗാന്ധിജിയുടെ അനന്തരാവകാശിയായി വിശേഷിപ്പിക്കുന്നത് കടന്നകയ്യാണെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 05:37 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ശിഷ്യനാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എന്നത് വ്യാജ ചരിത്ര നിർമ്മിതി മാത്രമാണെന്ന് കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലറും ബിജെപി നേതാവുമായ ഡോ. കെഎസ് രാധാകൃഷ്ണൻ. മഹാത്മാഗാന്ധി വിശ്വസിച്ചിരുന്നത് സത്യത്തിലും അഹിംസയിലുമായിരുന്നു. രാമായണത്തിനും ഭഗവത് ഗീതയിലും ഗാഢ വിശ്വാസമുണ്ടായിരുന്നു അദ്ദേഹം താൻ സനാതന ഹിന്ദുവാണെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ നെഹ്‌റു വിശ്വസിച്ചിരുന്നത് യൂറോ സെൻട്രിസത്തിലായിരുന്നുവെന്ന് ഡോ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. സോവിയറ്റ് സോഷ്യലിസത്തിന്റെ ആരാധകനായിരുന്ന നെഹ്‌റുവിന് ഗാന്ധിയുടെ ചർക്കയിൽ അധിഷ്ഠിതമായ സാമ്പത്തിക ശാസ്ത്രത്തിൽ വിശ്വാസമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പൂർണ്ണ ഭാരതീയൻ ആയിരുന്ന ഗാന്ധിജി, യൂറോ സെൻട്രിസത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. യൂറോ സെൻട്രിസം ലോകത്തെ നാശത്തിലെത്തിക്കും എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അക്കാര്യം ‘ഹിന്ദ് സ്വരാജ്’ എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഹിംസയിലൂടെ നേടുന്ന സോഷ്യലിസം ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. എന്നാൽ നെഹ്‌റു ഇതിനെല്ലാം എതിരായിരുന്നു. ആയുധ സമരത്തിലൂടെ സോഷ്യലിസം നേടണമെന്നാണ് നെഹ്‌റു പറഞ്ഞത്. ഗാന്ധിയും നെഹ്‌റുവും തമ്മിലുള്ള ഭിന്നതയും ഇതിലൂടെ വ്യക്തമാണ്.

വസ്തുതകൾ ഇങ്ങനെയായിരിക്കെ, നെഹ്‌റുവിനെ ഗാന്ധിമാർഗ്ഗിയും ഗാന്ധിജിയുടെ അനന്തരാവകാശിയുമായി വിശേഷിപ്പിക്കുന്നത് കടന്നകയ്യായി പോയി എന്ന് കെഎസ് രാധാകൃഷ്ണൻ പറഞ്ഞു. ഗാന്ധിയിൽ തരിമ്പും വിശ്വാസമില്ലാതെ ഗാന്ധിജിയെ സമഗ്രമായി ഉപയോഗിച്ച മഹാന്മാരിൽ ഒന്നാമൻ നെഹ്‌റു ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം –

 

യഥാർത്ഥത്തിൽ ജവഹർലാൽ നെഹ്‌റു മഹാത്മാഗാന്ധിയുടെ ശിഷ്യനായിരുന്നോ? അല്ലായിരുന്നു എന്നതാണ് വസ്തുത. മറിച്ചുള്ള പ്രചാരണം വ്യാജ ചരിത്രനിർമ്മിതിയാണ്.
മഹാത്മാഗാന്ധി വിശ്വസിച്ചിരുന്നത് സത്യത്തിലും അഹിംസയിലുമായിരുന്നു. ഗാന്ധിജിക്ക് രാമായണത്തിലും ഭഗവത്ഗീതയിലും ഗാഢ വിശ്വാസമുണ്ടായിരുന്നു. ഭഗവത്ഗീതയാണ് തന്റെ മാർഗ്ഗദർശക ഗ്രന്ഥമെന്ന് പലവട്ടം സംശയാതീതമായി ഗാന്ധി വെളിവാക്കിയിട്ടുണ്ട്. താൻ ഒരു സനാതന ഹിന്ദുവാണെന്നും തന്റെ ഹിന്ദു മതത്തിൽ ലോകത്തിലെ എല്ലാ മതങ്ങൾക്കും ഇടമുണ്ടെന്നും ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടാനുള്ള ശക്തമായ ആയുധമാണ് ചർക്ക എന്നും ഗാന്ധിജി വിശദമാക്കിയിരുന്നു.

എന്നാൽ, നെഹ്‌റു വിശ്വസിച്ചിരുന്നത് യൂറോ സെൻട്രിസത്തിലായിരുന്നു. അദ്ദേഹം അതുകൊണ്ടുതന്നെ താൻ ഒരു മതരഹിതനാണെന്നും അവകാശപ്പെട്ടിരുന്നു. സോവിയറ്റ് സോഷ്യലിസത്തിന്റെ ആരാധകനായിരുന്ന നെഹ്‌റുവിന് സ്വാഭാവികമായും ഗാന്ധിയുടെ ചർക്കയിൽ അധിഷ്ഠിതമായ സാമ്പത്തിക ശാസ്ത്രത്തിലും വിശ്വാസമുണ്ടായിരുന്നില്ല.
അടിമുടി ഭാരതീയൻ ആയിരുന്ന ഗാന്ധിജി യൂറോ സെൻട്രിസത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. യൂറോ സെൻട്രിസം ലോകത്തെ നാശത്തിലെത്തിക്കും എന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. അക്കാര്യം ‘ഹിന്ദ് സ്വരാജ്’ എന്ന ഗ്രന്ഥത്തിൽ ഗാന്ധിജി വിശദീകരിക്കുകയും ചെയ്തു. ഹിംസയിലൂടെ നേടുന്ന സോഷ്യലിസം ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. മതമില്ലാത്ത രാഷ്‌ട്രീയം മാരകമാണെന്ന് പറഞ്ഞ ഗാന്ധിജി താൻ കണ്ടെത്തിയ ഏഴു പാപങ്ങളിലൊന്നാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

യൂറോ സെൻട്രിസത്തിന്റെ ആരാധകനായ നെഹ്‌റുവും യൂറോ സെൻട്രിസത്തെ നിരാകരിക്കുന്ന ഗാന്ധിയും രണ്ടു വഴികളിലാണ് സഞ്ചരിച്ചിരുന്നത്. മതരഹിതനായ നെഹ്‌റുവും സനാതന ഹിന്ദുവായ ഗാന്ധിയും തമ്മിൽ ഒത്തുതീർപ്പുണ്ടായിരുന്നില്ല. സത്യവും അഹിംസയും പരമപ്രധാനം എന്നു കരുതിയ ഗാന്ധിയും ആയുധ സമരത്തിലൂടെ സോഷ്യലിസം നേടണമെന്ന് പറഞ്ഞ നെഹ്‌റുവും തമ്മിലുള്ള ഭിന്നത പ്രകടമായിരുന്നു.
ഇക്കാര്യം അവർക്ക് രണ്ടുപേർക്കും അറിയാമായിരുന്നു.

‘കലർപ്പില്ലാത്ത അഹിംസയിൽ താങ്കൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് എന്ന് തനിക്കറിയില്ല’ 4/1/1928ൽ എഴുതിയ കത്തിൽ ഗാന്ധിജി നെഹ്‌റുവിനെ അറിയിച്ചു. ‘താൻ മതരഹിതനാണെന്നും തനിക്ക് ഖാദിയിൽ വിശ്വാസമില്ലെന്നും’ നെഹ്‌റു 11/1/1928 ൽ എഴുതിയ കത്തിൽ ഗാന്ധിയെ അറിയിക്കുകയും ചെയ്തു. ‘നമ്മൾ തമ്മിലുള്ള അഭിപ്രായ അനൈക്യം തീവ്രമാണെന്നും രമ്യതയിൽ എത്താനുള്ള ഒരു സാധ്യതയും താൻ കാണുന്നില്ല’ എന്ന് 17/1/1928ൽ നെഹ്‌റുവിന് എഴുതിയ കത്തിൽ ഗാന്ധിജിയും വെളിവാക്കി. തുടർന്നാണ് സത്യസന്ധനായ സുഹൃത്തിനെയും ധീരനായ സുഹൃത്തിനെയും തനിക്ക് നഷ്ടപ്പെട്ടതായി ഗാന്ധിജി വിലപിച്ചതും.
വസ്തുതകൾ ഇതായിരിക്കെ, നെഹ്‌റുവിനെ ഗാന്ധിമാർഗ്ഗിയും ഗാന്ധിജിയുടെ അനന്തരാവകാശിയുമായി വിശേഷിപ്പിക്കുന്നത് കടന്നകയ്യായി പോയി എന്നു പറയാതിരിക്കാനാകില്ല. ഗാന്ധിയിൽ തരിമ്പും വിശ്വാസമില്ലാതെ ഗാന്ധിജിയെ സമഗ്രമായി ഉപയോഗിച്ച മഹാന്മാരിൽ ഒന്നാമൻ നെഹ്‌റു ആണെന്നതും സംശയമില്ലാത്ത കാര്യമാണ്.
ഏറെ ഘോഷിക്കപ്പെടുന്ന മോത്തിലാൽ നെഹ്‌റുവിന്റെ ത്യാഗത്തെക്കുറിച്ച് മറ്റൊരു സന്ദർഭത്തിൽ എഴുതാം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ )

Tags: NEHRUgandhijimahatma gandhiDr. KS radhakrishnanJawaharlal Nehru
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies