മനീഷ് സിസോദിയയ്ക്കെതിരായ സി ബി ഐ റെയ്ഡിൽ പ്രതിപക്ഷം പല തട്ടിൽ; ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ്; കോൺഗ്രസിനെതിരെ തൃണമൂലും സി പി എമ്മും; എല്ലാത്തിനും കാരണം ബിജെപിയെന്ന് മെഹബൂബ- Split in opposition over CBI raids in liquor scam
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനീഷ് സിസോദിയയ്‌ക്കെതിരായ സി ബി ഐ റെയ്ഡിൽ പ്രതിപക്ഷം പല തട്ടിൽ; ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ്; കോൺഗ്രസിനെതിരെ തൃണമൂലും സി പി എമ്മും; എല്ലാത്തിനും കാരണം ബിജെപിയെന്ന് മെഹബൂബ- Split in opposition over CBI raids in liquor scam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 10:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്‌ക്കെതിരായ സി ബി ഐ റെയ്ഡിൽ പല തട്ടിലായി ചിന്നിച്ചിതറി പ്രതിപക്ഷം. കോൺഗ്രസ് മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയപ്പോൾ കോൺഗ്രസിനെതിരെ തൃണമൂൽ കോൺഗ്രസും സി പി എമ്മും രംഗത്ത് വന്നു. എല്ലാ കുഴപ്പങ്ങൾക്കും കാരണം ബിജെപി ആണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ആരോപിച്ചു.

പുതുക്കിയ മദ്യനയത്തിന്റെ മറവിൽ ആം ആദ്മി പാർട്ടി നേതാക്കൾ മദ്യലോബിയുമായി ചേർന്ന് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സി ബി ഐ മനീഷ് സിസോദിയയുടേതുൾപ്പെടെ നിരവധി പ്രമുഖരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. എഫ് ഐ ആറിൽ സിസോദിയയ്‌ക്കെതിരെ പരാമർശമുണ്ട്.

സി ബി ഐ റെയ്ഡ് നേരത്തേ നടത്തേണ്ടതായിരുന്നു എന്നാണ് കോൺഗ്രസിന്റെ അഭിപ്രായം. മദ്യകുംഭകോണം മാത്രമല്ല, സ്കൂൾ കെട്ടിട നിർമ്മാണം, അദ്ധ്യാപക നിയമനം, കരാർ അഴിമതികൾ എന്നിവയിലും ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ആവശ്യപ്പെട്ടു.

എന്നാൽ സി ബി ഐ റെയ്ഡുകളെ ശക്തമായി അപലപിക്കുകയാണെന്ന് സി പി എം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. റെയ്ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് സി പി എമ്മിന്റെ ആരോപണം. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് ഈ സമയത്ത് സ്വാർത്ഥമായി ചിന്തിക്കരുതെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം എല്ലാ കുഴപ്പങ്ങൾക്കും കാരണം ബിജെപി ആണെന്ന പതിവ് പല്ലവിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തിയും രംഗത്ത് വന്നു. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ശിഥിലമാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് ഇത് തിരിച്ചറിയണെമെന്ന് മെഹബൂബ പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സി ബി ഐ റെയ്ഡുകളിലെ അഭിപ്രായ വ്യത്യാസം. അതേസമയം റെയ്ഡുകളിൽ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയവുമില്ലെന്ന് ബിജെപി വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതിൽ ആക്ഷേപമുള്ളവർക്ക് കോടതികളെ സമീപിക്കാം എന്നതാണ് ബിജെപി നിലപാട്.

Tags: CongressBJPCPIMCBIpdpAAPTMCManish Sisodia
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies