കോട്ടയം : എരുമേലിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. 12 അടിയിൽ ഏറെ നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പിടിച്ചത്. ചരള ചക്കാലയിൽ അബ്ദുൾ നാസറിന്റെ റബ്ബർ പുരയുടെ മുകളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
വനമേഖലയ്ക്ക് അടുത്തുള്ള പ്രദേശമാണ് ഇത്. പെരുമ്പാമ്പിന് 12 അടിയോളം നീളവും 38 കിലോയോളം ഭാരവും ഉണ്ടായിരുന്നു എന്നാണ് വിവരം. പാമ്പിനെ കണ്ട അബ്ദുൾ നാസറാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് വനം വകുപ്പ് സംഘം എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനത്തിൽ തുറന്ന് വിട്ടു.
ഈ അടുത്തക്കാലത്ത് സമീപ പ്രദേശങ്ങളിൽ നിന്ന് ഒന്നും തന്നെ ഇത്ര വലിപ്പം ഏറിയ പെരുമ്പാമ്പിനെ പിടികൂടിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ 2018 ലെ പ്രളയത്തിന് ശേഷം ഈ പ്രദേശങ്ങളിൽ പെരുമ്പാമ്പിന്റെ സാനിധ്യം ധാരാളമായി ഉണ്ടെന്ന് നാട്ടുകാരും വ്യക്തമാക്കി.
Comments