ഏത് ഇന്ത്യൻ പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാം; അംഗീകരിക്കില്ലെന്ന് ഫാറൂഖ് അബ്ദുളള; കോടതിയെ സമീപിക്കാനും തീരുമാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏത് ഇന്ത്യൻ പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാം; അംഗീകരിക്കില്ലെന്ന് ഫാറൂഖ് അബ്ദുളള; കോടതിയെ സമീപിക്കാനും തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഏത് ഇന്ത്യൻ പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയ്‌ക്കെതിരെ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ പടയൊരുക്കം. കശ്മീരികൾ അല്ലാത്തവരെ സംസ്ഥാനത്ത് വോട്ടർമാരാക്കാനാണ് നീക്കമെന്നും ഇത് അംഗീകരിക്കില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് കൂട്ടിച്ചേർത്തു.

കശ്മീരിന് അമിതാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് ഇന്ത്യയിലെ ഏത് പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥ വന്നത്. നേരത്തെ പുറത്ത് നിന്നുളളവരെ സ്ഥിരതാമസക്കാർ അല്ലാത്തവർ(എൻപിആർ) എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ മറ്റുളളവർക്ക് വോട്ട് ചെയ്യാൻ അധികാരം ഉണ്ടായിരുന്നുളളൂ. കാലങ്ങളായി ഈ പഴുതുകൾ മുതലെടുത്തു കൊണ്ടാണ് കശ്മീരിലെ പ്രാദേശിക പാർട്ടികൾ നേട്ടം കൊയ്തുകൊണ്ടിരുന്നത്. പുതിയ വ്യവസ്ഥ വരുന്നതോടെ വോട്ട് വിഹിതം ഇടിയുമെന്ന ഭീതിയിലാണ് നാഷണൽ കോൺഫറൻസും പിഡിപിയും ഉൾപ്പെട്ട പാർട്ടികൾ.

ഈ സാഹചര്യത്തിലാണ് ഫാറൂഖ് അബ്ദുളള മുൻകൈയ്യെടുത്ത് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുളള ലക്ഷ്യത്തോടെ നേതാക്കളുടെ യോഗം വിളിച്ചത്. സെപ്തംബറിൽ ദേശീയ പാർട്ടികളുടെ വിപുലമായ യോഗം വിളിക്കുമെന്നും നിലപാട് കൈക്കൊള്ളുമെന്നും ഇക്കാര്യത്തിൽ സർവ്വകക്ഷിയോഗം വിളിക്കാൻ ഗവർണറോട് അഭ്യർത്ഥിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പുതുക്കിയ വോട്ടർപട്ടികയിൽ കൂടുതൽ വോട്ടർമാർ ഉണ്ടാകുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഹൃദേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുളള സമാനചിന്താഗതിക്കാരായ രാഷ്‌ട്രീയ കക്ഷികളുടെ യോഗം വിളിച്ചത്.

അതേസമയം ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് യോഗത്തിൽ പങ്കെടുത്തില്ല. സർക്കാർ തീരുമാനത്തിൽ കൂടുതൽ വ്യക്തത വേണമെന്നും പാർലമെന്റിന് മുൻപിൽ നിരാഹാരധർണ നടത്തുമെന്നും പാർട്ടി ചെയർമാൻ സജാദ് ഗാനി ലോൺ പറഞ്ഞു. പിഡിപി നേതാവ് മെഹബൂബ മുഫ്തി, ഒമർ അബ്ദുളള, വികാർ റസൂൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags: jammu and kashmirFarooq Abdullahmehbooba muftiomar abdullah
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies