കോട്ടയം : കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് പിടികൂടി.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സർജൻ ഡോ.സുജിത്ത് കുമാർ എംഎസിനെയാണ് വിജിലൻസ് പിടികൂടിയത്.
ഇയാൾ മുണ്ടക്കയം സ്വദേശിയായ രോഗിയുടെ ഹെർണ്യ ഓപ്പറേഷന് വേണ്ടി കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഇവർ 2000 രൂപ നൽകി. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ രോഗിയെ സർജറിക്ക് വിധേയനാക്കി. സർജറി കഴിഞ്ഞ ശേഷം വാർഡിൽ കിടന്നിരുന്ന രോഗിയുടെ മകനോട് ബാക്കി 3000 രൂപ കൂടി പ്രതി ആവശ്യപ്പെട്ടു.
ഇതോടെ മകൻ വിജിലൻസിൽ പരാതി നൽകുയായിരുന്നു. തുടർന്ന് ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധന മുറിയിൽ വച്ച് പണം കൈമാറുന്നതിനിടെ വിജിലൻസ് ഇവിടെ എത്തുകയും സുജിത്ത് കുമാറിനെ പിടികൂടുകയുമായിരുന്നു.
Comments