ചണ്ഡീഗഡ്: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് സൊണാലി ഫോഗട്ട് അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വച്ചായിരുന്നു അന്ത്യം. സഹപ്രവർത്തകർക്കൊപ്പമാണ് ഇവർ ഗോവയിലെത്തിയത്.
2019ലെ ഹരിയാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായിരുന്ന കുൽദീപ് ബിഷ്ണോയിക്കെതിരെ ആദംപൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി സൊണാലി ഫോഗട്ട് മത്സരിച്ചിരുന്നു. പിന്നീട് കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേരുകയും, കഴിഞ്ഞ മാസം എംഎൽഎ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
ടിക് ടോക് വീഡിയോകളിലൂടെയാണ് സൊണാലി ഫോഗട്ട് പ്രശസ്തയാകുന്നത്. 2006ൽ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇവർ ബിജെപിയിൽ ചേരുന്നത്. 2020ൽ ബിഗ്ബോസ് റിയാലിറ്റി ഷോയിലും ഇവർ പങ്കെടുത്തിട്ടുണ്ട്.
Comments