തലച്ചോറിന് അല്‍പ്പം പണി കൊടുക്കുന്നതാണ് ഒപ്ടിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ നമ്മളെ നന്നായി ചിന്തിപ്പിക്കും. അല്‍പ്പനേരം നോക്കിയിരുന്ന് തലച്ചോറിനെ നന്നായി ഒന്നു പ്രവര്‍ത്തിപ്പിച്ചാലേ പലപ്പോഴും ഈ ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം കിട്ടാറുള്ളത്.
അത്തരത്തിലൊരു ചിത്രമാണിത്. കറങ്ങുന്ന വൃത്തങ്ങളാണ് ചിത്രത്തില്‍ കാണാനാകുന്നത്. എന്നാല്‍ ഇതിനുള്ളില്‍ ഒരു സംഖ്യ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തുക എന്നതാണ് ചോദ്യം.
അല്‍പ്പനേരം ചിത്രത്തിലേക്ക് നോക്കിയിരുന്നാല്‍ ഇതിന്റെ ഉത്തരം വളരെ വ്യക്തമായി നമുക്ക് ലഭിക്കും. സമാനമായ രീതിയിലുള്ള മറ്റൊരു ഒപ്റ്റിക്കല്‍ ഇല്ല്യൂഷനും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളിലും ഒളിഞ്ഞിരിക്കുന്നത് 20 എന്ന സംഖ്യയാണ്. ചിത്രം വളരെ അധികം ചെറുതാക്കി നോക്കിയാലും ഇതിനുള്ളിലെ സംഖ്യ വ്യക്തമായി കാണാനാകും
Comments