എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതായി റിപ്പോർട്ടുകൾ; ഇടപാടിനെക്കുറിച്ച് അറിയില്ലെന്ന് മാദ്ധ്യമസ്ഥാപനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതായി റിപ്പോർട്ടുകൾ; ഇടപാടിനെക്കുറിച്ച് അറിയില്ലെന്ന് മാദ്ധ്യമസ്ഥാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഏറ്റെടുത്തതായി റിപ്പോർട്ട്. എന്നാൽ നീക്കം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടത്തിയിരിക്കുന്നതെന്ന് എൻഡിടിവിയുടെ ഉടമസ്ഥരും പ്രമോട്ടർമാരും പിന്നീട് വ്യക്തമാക്കി.

2009-10 ലെ വായ്പാ കരാർ ലംഘനത്തിന്റെ പേരിലാണ് അദാനി ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നടപടി. അദാനിയുടെ എഎംജി മീഡിയ നെറ്റ് വർക്ക്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുളള അനുബന്ധ കമ്പനിയാണ് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ്. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ കൈവശം വെച്ചിരിക്കുന്ന ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരികളാണ് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്.

എന്നാൽ ഇക്കാര്യങ്ങൾ തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്ന് എൻഡിടിവിയുടെ സ്ഥാപകരും പ്രമോട്ടർമാരുമായ രാധികയും പ്രണോയ് റോയിയും പറഞ്ഞു. അതേസമയം ഈ ഓഹരികൾ കൈമാറ്റം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുൻപ് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നോട്ടീസ് അയച്ചിരുന്നതായി എൻഡിടിവി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഓഹരി ഉടമകൾക്കോ നടത്തിപ്പുകാർക്കോ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് ഓഹരി വിപണിയെ അറിയിച്ചതായും കമ്പനി വ്യക്തമാക്കി.

എൻഡിടിവി 24ഃ7, എൻഡിടിവി ഇന്ത്യ, എൻഡിടിവി പ്രോഫിറ്റ് എന്നീ ചാനലുകളാണ് എൻഡിവിയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്നത്. വാർത്താ ചാനലുകൾക്ക് പുറമേ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഉണ്ട്. എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങാൻ സാദ്ധ്യതയുള്ളതായി കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സെപ്തംബറിൽ ഓഹരികൾ വാങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ എൻഡിടിവിയുടെ ഓഹരികൾ ഉയരുകയും ചെയ്തിരുന്നു.

നേരത്തെ അദാനി ഗ്രൂപ്പിന്റെ ഒരു ഉപകമ്പനി എൻഡിടിവിയിൽ തങ്ങൾക്ക് നേരിട്ടല്ലാത്ത 29.18 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 26 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാനുളള നീക്കത്തിലാണെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയെന്ന വാർത്ത സാമ്പത്തിക ലോകത്തും വലിയ ചർച്ചയായി. നിലവിലെ ആശയക്കുഴപ്പം നീങ്ങുന്നത് കാത്തിരിക്കുകയാണ് നിക്ഷേപകർ.

Tags: Adanindtv
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies