ന്യൂഡൽഹി: ലോകത്തിന്റെ ഏതു കോണിൽ പോയാലും നമ്മുടെ പെരുമാറ്റവും വസ്ത്രധാരണ രീതികളുമെല്ലാം നമ്മുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. നമ്മുടെ വ്യക്തിത്വം എല്ലായ്‌പ്പോഴും നമ്മുടെ വസ്ത്രങ്ങളിലും കഴിക്കുന്ന ഭക്ഷണത്തിലും സംസാരിക്കുന്ന രീതിയിലും പ്രതിഫലിക്കാറുണ്ട്. ഇതിനെ ശരിവച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ബീച്ചിലൂടെ സാരി ധരിച്ച് നടക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണിത്. വിദേശരാജ്യങ്ങളിൽ എവിടെ നിന്നോ ചിത്രീകരിച്ച വീഡിയോ ആണിത്. ബിക്കിനി ധരിച്ച യുവതികൾക്കിടയിലൂടെ വളരെ സാധാരണമായി സാരി ധരിച്ചാണ് ഈ സ്ത്രീ നടക്കുന്നത്. ഉത്തരേന്ത്യൻ ഭാഗത്ത് നിന്നുള്ള ഒരു സ്ത്രീയാണ് ഇതെന്നാണ് അവരുടെ വേഷവിധാനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ബിക്കിനി ധരിച്ചവർക്കിടയിൽ ഇവർ മാത്രമാണ് സാരി ധരിച്ച് നടക്കുന്നത്. മറ്റുള്ളവരെ ശ്രദ്ധിക്കാതെ വളരെ ഉല്ലാസവതിയായി സന്തോഷിച്ചാണ് ബീച്ചിലൂടെ ഇവർ നടക്കുന്നത്. വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. സ്ത്രീയുടെ രീതികളെ അഭിനന്ദിച്ചും നിരവധി പേർ വീഡിയോയ്‌ക്ക് കമന്റ് ഇട്ടിട്ടുണ്ട്. മറ്റുള്ളവരെ നോക്കാതെ സ്വന്തം സൗകര്യങ്ങൾ നോക്കി വസ്ത്രം ധരിച്ചത് അഭിനന്ദനാർഹമാണെന്നും പലരും പറയുന്നു.















