പ്രതിഭയാണ് പ്രതിഭാസമാണ്: വരാനിരിക്കുന്നത് ഇവന്റെ കാലം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിഭയാണ് പ്രതിഭാസമാണ്: വരാനിരിക്കുന്നത് ഇവന്റെ കാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 04:03 pm IST
FacebookTwitterWhatsAppTelegram

സ്വപ്നം കാണേണ്ട പ്രായത്തിൽ കേവലമൊരു 17കാരന്റെ ബുദ്ധിയുടെ പിന്നിലെ രഹസ്യം തേടുകയാണ് ശാസ്ത്ര ലോകം. ചതുരംഗ കളിയിൽ തോൽവികളറിയാതെ അഹങ്കാരത്തിന്റെ കൊടുമുടികൾ താണ്ടിയ ബുദ്ധിരാക്ഷസനെ വലിച്ചു താഴെയിറക്കിയ ചെറുപ്പക്കാരൻ ഇന്ത്യയുടെ അഭിനവ പോരാളിയാണ്. ലോകം സംസാരിക്കുന്നത് തന്നെ ഇവനെ പറ്റിയാണ്. ചതുരംഗ മത്സരത്തിൽ മുൻപ് ഇന്ത്യയുടെ പേരിനെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയത് വിശ്വനാഥൻ ആനന്ദായിരുന്നു. എന്നാൽ തന്റെ മുന്നിൽ ഇരിക്കുന്ന എതിരാളിയെ ഇടം വലം തിരിയാൻ അനുവദിക്കാതെ ചതുരംഗ കളത്തിലെ കരുക്കളെ അവർ പോലുമറിയാതെ പിഴുതെറിയുന്ന ഒരാളുണ്ട് ഇവിടെ ദക്ഷിണ ഭാരതത്തിൽ.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചതുരംഗ മത്സരത്തിൽ ഇന്ത്യ ലോകത്തിന് നൽകുന്ന സംഭാവനയാണ് രമേഷ് ബാബു പ്രജ്ഞാനന്ദ. 18 വയസ്സ് തികയുന്നതിന് മുൻപ് ചെസ്സിലെ ലോക ഒന്നാം നമ്പർ താരത്തെ മൂന്ന് തവണ തല കുനിപ്പിച്ച ഇവൻ ചില്ലറക്കാരനല്ല. എതിരാളിയോട് ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാതെ അവരുടെ ബലഹീനതയെ ചൂഴ്ന്നെടുത്ത് ശരവേഗത്തിൽ കളിക്കളത്തിൽ തന്ത്രം മെനയുന്ന അത്ഭുത പ്രതിഭാസമാണ് പ്രജ്ഞാനന്ദ.

നെറ്റിയിൽ നീണ്ട ഭസ്മ കുറിയും വിടർന്ന പുഞ്ചിരിയും ആരേയും അമ്പരിപ്പിക്കുന്ന പ്രകടനവും കോർത്തിണക്കിയ 17 കാരൻ ലോക ചെസ്സ് താരങ്ങളുടെ എണ്ണം പറഞ്ഞ ജേതാക്കളുടെ മുകളിൽ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. പത്താം വയസ്സിൽ ലോകമാസ്റ്റർ പദവിയും പന്ത്രണ്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവിയും നേടിയ പ്രജ്ഞാനന്ദ ഭാരതം ലോകത്തിന്റെ പുതിയ വാഗ്ദാനമാണ്.

ഓഗസ്റ്റ് 22 ന് അമേരിക്കയിലെ മിയാമി യിൽ നടന്ന എഫ് ടി എക്സ് ക്രിപ്റ്റോ കപ്പിൽ കാൾ മഗ്നസ് എന്ന ലോക ചെസ് ചാമ്പ്യനെ പ്രജ്ഞാനന്ദ ഒന്നല്ല മൂന്ന് തവണ പരാജയപ്പെടുത്തുകയാണുണ്ടായത്. കേവലമൊരു ബാലൻ കാൾ മാഗ്നസ് എന്ന ചതുരംഗ കളിയിലെ ബുദ്ധി രാക്ഷസനെ പരാജയപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും ലോകം ഇന്നും ഉണർന്നെണീറ്റിട്ടില്ല. വരാനിരിക്കുന്നത് ഇവന്റെ കാലമാണെന്ന് ലോകം ഇതിനോടകം പറഞ്ഞു കഴിഞ്ഞു.

Tags: chess
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies