'' എവിടെ പോയാലും ഇന്ത്യക്കാർ''; ടെക്‌സാസിൽ ഇന്ത്യൻ യുവതികൾക്ക് നേരെ വംശീയ അധിക്ഷേപവും ആക്രമണ ശ്രമവും; വിദേശവനിത അറസ്റ്റിൽ ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

” എവിടെ പോയാലും ഇന്ത്യക്കാർ”; ടെക്‌സാസിൽ ഇന്ത്യൻ യുവതികൾക്ക് നേരെ വംശീയ അധിക്ഷേപവും ആക്രമണ ശ്രമവും; വിദേശവനിത അറസ്റ്റിൽ ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 09:04 am IST
Facebook
Twitter
WhatsAppTelegram

ടെക്‌സാസിൽ ഇന്ത്യൻ സ്ത്രീകൾക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയ സ്ത്രീ അറസ്റ്റിൽ. ടെക്സാസിലെ പ്ലാനോയിൽ സിക്സ്റ്റി വൈൻസ് റെസ്റ്റോറന്റിന് സമീപമായിരുന്നു സംഭവം. എസ്‌മെറാൾഡ അപ്‌ടോൺ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മനപ്പൂർവ്വമുള്ള ആക്രമണം, ഭീഷണി, ദേഹോപദ്രവം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 10,000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ചര മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ ആണിത്.

വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നടന്നത് വംശീയ അധിക്ഷേപമാണെന്നും ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. റെസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് സംഭവം. ഇന്ത്യൻ-അമേരിക്കൻ വംശജരായ നാല് യുവതികൾക്കാണ് വിദേശവനിതയിൽ നിന്ന് ദുരനുഭവം ഉണ്ടായത്. വംശീയ അധിക്ഷേപം നടത്തുന്നതിന് പുറമെ ഇവർ സ്ത്രീകളെ ഉപദ്രവിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

This racist attacking these innocent women is Esmi Upton of Plano, Texas. Full name: Esmeralda Armendarez-Upton, she is a realtor for California Federal Bank. She is a parishioner at Prince of Peace Catholic Church in Plano, TX.

She wants to be famous for all the wrong reasons. pic.twitter.com/psYfOQpNW0

— Johnny Akzam (@JohnnyAkzam) August 25, 2022

രൂക്ഷമായ ഭാഷയിലാണ് എസ്‌മെറാൾഡ ഇവരോട് സംസാരിക്കുന്നത്. ഉച്ചാരണത്തിന്റെ പേരിലാണ് ആദ്യം ഇവരെ പരിഹസിക്കുന്നത്. പിന്നാലെ നടന്നു ശല്ല്യപ്പെടുത്തിയ ഇവർ ഇന്ത്യൻ യുവതികളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ എന്നും ആക്രോശിക്കുന്നുണ്ട്. എവിടെ നോക്കിയാലും ഇന്ത്യക്കാരാണ്, എന്തിനാണ് എല്ലാവരും ഇവിടേക്ക് വരുന്നതെന്നും ഇവർ ചോദിക്കുന്നുണ്ട്.

A racist woman in Texas harasses a group of Indian people just for having accents.

This behavior is absolutely repulsive. pic.twitter.com/ZvX3mdQ6Wm

— Fifty Shades of Whey (@davenewworld_2) August 25, 2022

തങ്ങൾ ഈ നാട്ടിൽ ജീവിക്കുന്നവരാണെന്നാണ് ഇതിന് മറുപടിയായി യുവതികൾ പറയുന്നത്. നിങ്ങൾ മെക്സിക്കൻ ആണെങ്കിൽ എന്തുകൊണ്ട് മെക്സിക്കോയിലേക്ക് തിരികെ പോയിക്കൂടാ എന്ന് വീഡിയോ ചിത്രീകരിക്കുന്നവരിൽ ഒരാൾ എസ്‌മെറാൾഡയോട് ചോദിക്കുന്നുണ്ട്. പിന്നാലെ ഇവർ യുവതികളെ അടിക്കാനും ഇടിക്കാനും ശ്രമിക്കുന്നുണ്ട്. യുവതികൾ ഓടിയപ്പോൾ പിന്നാലെ ചെന്നായിരുന്നു ആക്രമണം. വളരെ മോശമായ ഭാഷയിൽ ചീത്ത വിളിക്കുന്നതും ഇതിൽ വ്യക്തമാണ്.

Tags: texas
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies