കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി. അരക്കോടിയുടെ വിദേശ കറൻസിയാണ് പിടികൂടിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനാണ് കറൻസി കടത്താൻ ശ്രമിച്ചത്.
ദുബായിലേക്ക് പോകാനെത്തിയ ഇയാളിൽ നിന്ന് പുറപ്പെടൽ കേന്ദ്രത്തിൽ വച്ച് പണം പിടികൂടുകയായിരുന്നു. ഇതിന് പുറമെ സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസിനെ കസ്റ്റംസ് പിടികൂടി.
899 ഗ്രാം സ്വർണ്ണമാണ് അനീസിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. പാന്റിന്റെ രഹസ്യ അറയിൽ പാളികളാക്കിയായിരുന്നു മിശ്രിത രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
Comments