ലക്നൗ : കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദും രാജിവെച്ചതിന് പിന്നാലെ പരിഹാസവുമായി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പാർട്ടിയിൽ നിന്ന് എല്ലാവരും രാജിവെയ്ക്കുകയാണെന്നും അവസാനം നെഹ്റു കുടുംബം മാത്രം അവിടെ ബാക്കിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്ന് നിരവധി പേർ പുറത്തുപോകുന്നുണ്ട്. ഗുലാം നബി ആസാദും അതിലൊരാളാണ്. കുറച്ച് കൂടി കഴിയുമ്പോൾ പാർട്ടിയിൽ അമ്മയും മക്കളും മാത്രം ബാക്കിയാകും. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക വാദ്രയെയുമാണ് അദ്ദേഹം പരിഹസിച്ചത്.
കോൺഗ്രസിന് വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ച ഗുലാം നബി ആസാദ്, രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പാർട്ടി വിട്ടത്. രാഹുലിന് പക്വതയില്ലെന്ന് പറഞ്ഞ ആസാദ്, കോൺഗ്രസ് എംപി മുഖസ്തുതി പാടുന്നവരെ വെച്ചാണ് പാർട്ടി നടത്തുന്നത് എന്നും വിമർശിച്ചിരുന്നു. ഗുലാം നബി ആസാദിന് പിന്നാലെ കശ്മീരിലെ നിരവധി നേതാക്കൾ പാർട്ടി വിട്ടിരുന്നു. ഇത് പാർട്ടിക്കുള്ളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
Comments