ലക്ഷ്യം ട്വൻ്റി 20 ലോകകപ്പ്; ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് അൽപ്പസമയത്തിനകം തുടക്കമാകും- Asia Cup Cricket 2022
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലക്ഷ്യം ട്വൻ്റി 20 ലോകകപ്പ്; ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് അൽപ്പസമയത്തിനകം തുടക്കമാകും- Asia Cup Cricket 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വൻ്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പരിശോധിക്കാനുള്ള ഏഷ്യൻ ടീമുകളുടെ സുവർണ്ണാവസരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന് അൽപ്പസമയത്തിനകം ദുബായിൽ തുടക്കമാകും. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 7.30ന് അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ നേരിടും.

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് പുറമെ യോഗ്യത റൗണ്ട് കടന്നെത്തിയ ഹോങ്കോംഗും ടൂർണമെൻ്റിൽ മാറ്റുരയ്‌ക്കും. ശ്രീലങ്കയിൽ നടക്കാനിരുന്ന ടൂർണമെൻ്റിനാണ് യു എ ഇ വേദിയാകുന്നത്. സാമ്പത്തിക- രാഷ്‌ട്രീയ പ്രതിസന്ധികൾ രൂക്ഷമായിരിക്കുന്നതിനാൽ, ടൂർണമെൻ്റിന് വേദിയാകാനുള്ള അവസരം ശ്രീലങ്ക ഉപേക്ഷിക്കുകയായിരുന്നു.

പാകിസ്താനെതിരെ നാളെയാണ് ടൂർണമെൻ്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. മോശം ഫോമിന്റെ പേരിൽ വിഷമിക്കുന്ന വിരാട് കോഹ്ലിയാകും മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ക്യാപ്ടൻ രോഹിത് ശർമ്മ, കെ എൽ രാഹുൽ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യ ഉറ്റുനോക്കുന്നവയാണ്. ബൗളിംഗിൽ ജസ്പ്രീത് ബൂമ്രയുടെ അഭാവം ഇന്ത്യക്ക് മറികടക്കേണ്ടതുണ്ട്.

ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യന്മാരായതിന്റെ മുൻതൂക്കം ഇന്ത്യക്കുണ്ട്. ഏഴ് തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയർത്തിയിട്ടുള്ളത്. ട്വൻ്റി 20 ഫോർമാറ്റിൽ നടന്ന 2016 ഏഷ്യാ കപ്പിലും ഏകദിന ഫോർമാറ്റിൽ നടന്ന 2018 ഏഷ്യാ കപ്പിലും ഇന്ത്യയായിരുന്നു ജേതാക്കൾ.

2012ൽ ഏകദിന ഫോർമാറ്റിൽ നടന്ന ടൂർണമെൻ്റിലാണ് പാകിസ്താൻ ഏറ്റവും ഒടുവിൽ ഏഷ്യാ കപ്പ് ഉയർത്തിയത്. പരിക്ക് മൂലം ടൂർണമെൻ്റ് നഷ്ടമായ പേസർ ഷഹീൻ ഷാ അഫ്രീദിയുടെ അഭാവം അവർക്ക് തിരിച്ചടിയാകും. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ മദ്ധ്യനിര ബാറ്റിംഗും പാകിസ്താന്റെ ദൗർബല്യമാണ്. മുഹമ്മദ് റിസ്വാനും ബാബർ അസമും ഒത്തുചേരുന്ന ഓപ്പണിംഗ് സഖ്യമാണ് പാകിസ്താന്റെ കരുത്ത്.

Tags: dubaiUAE
ShareTweetSendShare

More News from this section

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

Latest News

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്‌കാരം സമ്മാനിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies