കോഴിക്കോട് : സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറാണ് അറസ്റ്റിലായത്. വയനാട് കൽപറ്റയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
കാേഴിക്കോട് കുണ്ടായിത്തോട് പിടികൂടിയ സമാന്തര ടെലഫോൺ എക്സ്ചേഞ്ചിന് പിന്നിലെ ബുദ്ധി കേന്ദ്രം ഇയാൾ ആയിരുന്നു. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി പി.പി.ഷബീറിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. തെളിവെടുക്കലും നടക്കുന്നുണ്ട്.
ബംഗളൂരു സമാന്തര എക്സ്ചേഞ്ച് കേസിലെ പ്രധാന പ്രതി ഇബ്രാഹിം ഉൾപ്പടെ രണ്ടു പേർ നേരത്തെ കോഴിക്കോട്ടെ കേസിലും പിടിയിലായിരുന്നു. 2007 മുതൽ കമ്പ്യൂട്ടർ ഉപകരണ വിതരണ കമ്പനിയുടെ മറവിലാണ് പ്രതികൾ സമാന്തര എക്സ്ചേഞ്ച് നടത്തിയത്. 2021 ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്.
Comments