കോട്ടയം: റോഡിലെ മഴവെള്ളപ്പാച്ചിലിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. തീക്കോയി അയ്യമ്പാറയിലാണ് സംഭവം. ശക്തമായ മഴവെള്ളപ്പാച്ചിലിൽ റോഡിലൂടെ നടന്നുവന്ന വിദ്യാർത്ഥിനികളാണ് കാൽ വഴുതി ഒഴുക്കിൽപ്പെട്ടത്. മീനച്ചിലാറ്റിലേക്ക് സംഭവ സ്ഥലത്തുനിന്നും കേവലം 25-മീറ്റർ മാത്രമായിരുന്നു ദൂരം.
റോഡിലൂടെ വന്ന വാഹനത്തിന് വഴിമാറി കൊടുത്തപ്പോഴായിരുന്നു കാൽ വഴുതി വിദ്യാർത്ഥിനികൾ വീണത്. ശക്തമായ ഒഴുക്കായിരുന്നുവെങ്കിലും ആഴമില്ലാത്തതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. തീക്കോയ് സെന്റ് മേരിസ് സ്കൂളിലെ വിദ്യാർഥിനികളാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Comments