ശബരിമലയിൽ ധീരമായ നിലപാടെടുത്ത ന്യായാധിപ; ഇന്ദു മൽഹോത്രയുടെ വാക്കുകൾ ഭൂരിപക്ഷ സമുദായം ഇരുത്തി ചിന്തിക്കണം; ഹിന്ദുക്കളോട് മാത്രം കമ്യൂണിസ്റ്റ് അസഹിഷ്ണുത എന്തുകൊണ്ട്: വി.മുരളീധരൻ- Hindu temple, Indu Malhotra, V. Muraleedharan
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ ധീരമായ നിലപാടെടുത്ത ന്യായാധിപ; ഇന്ദു മൽഹോത്രയുടെ വാക്കുകൾ ഭൂരിപക്ഷ സമുദായം ഇരുത്തി ചിന്തിക്കണം; ഹിന്ദുക്കളോട് മാത്രം കമ്യൂണിസ്റ്റ് അസഹിഷ്ണുത എന്തുകൊണ്ട്: വി.മുരളീധരൻ- Hindu temple, Indu Malhotra, V. Muraleedharan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 10:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചടക്കാൻ കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നു എന്ന സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വാക്കുകൾ ഭൂരിപക്ഷ സമുദായം ഇരുത്തി ചിന്തിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശബരിമല യുവതി പ്രവേശന കേസിൽ ക്ഷേത്രാചാരങ്ങൾ മാനിക്കണമെന്ന ധീരമായ നിലപാടെടുത്ത ന്യായാധിപയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ആചാരലംഘനം നടത്താനുള്ള പിണറായി സർക്കാറിന്റെ ഹീനമായ ശ്രമങ്ങൾ കേരളം മറന്നിട്ടില്ല.

ഹിന്ദു മതാചാരങ്ങൾക്കും ക്ഷേത്ര ഭരണത്തിനുംമേൽ മാത്രമാണ് കമ്യൂണിസ്റ്റുകാരുടെ കടന്നുകയറ്റമെന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം ശരി വെയ്‌ക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. മുഴപ്പിലങ്ങാട് ശ്രീകൂർമ്പ ഭഗവതി ക്ഷേത്രത്തിലും കതിരൂർ പുല്യോട്ട് കാവിലും ആചാരവിധിപ്രകാരം നടന്നുവന്നിരുന്ന താലപ്പൊലി മഹോത്സവങ്ങളെ അട്ടിമറിക്കാൻ നീക്കം നടന്നു. ആചാരങ്ങളിൽ മാത്രമല്ല, ക്ഷേത്രഭരണത്തിലും കൈകടത്താൻ കമ്യൂണിസ്റ്റ് പാർട്ടി പലതരത്തിൽ ശ്രമിക്കുന്നുവെന്ന് വി.മുരളീധരൻ ചൂണ്ടിക്കാണിച്ചു. മട്ടന്നൂർ മഹാദേവ ക്ഷേത്രം ഉൾപ്പെടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റുകാർ ശ്രമിച്ചിരുന്നു.

ദേവസ്വം കമ്മിഷണറായി മറ്റു മതക്കാരെ നിയമിക്കാൻ ലക്ഷ്യമിട്ട് പിണറായി സർക്കാർ കൊണ്ടുവന്ന തിരുവിതാംകൂർ-കൊച്ചി ഹിന്ദു മതസ്ഥാപന നിയമ ഭേദഗതി ഹൈക്കോടതി ഇടപെടൽ മൂലമാണ് നടക്കാതെ പോയത്. ബിജെപി നേതാക്കൾ നടത്തിയ നിയമപോരാട്ടമാണ് കോടതി ഇടപെടലിന് കാരണമായത്. ഗുരുവായൂരപ്പന് അവകാശപ്പെട്ട ദേവസ്വം ഫണ്ടിൽ നിന്ന് പത്തു കോടി സ്വന്തമാക്കിയ പിണറായി വിജയന്റെ നടപടിയും റദ്ദാക്കിയത് ബഹു. കോടതിയാണെന്ന് മന്ത്രി പറഞ്ഞു.

ശ്രീ പദ്മനാഭസ്വാമിക്ഷേത്ര ഭരണത്തിൽ നിന്ന് തിരുവിതാംകൂർ രാജകുടുംബത്തെ അകറ്റിനിർത്താനുള്ള ഗൂഢ നീക്കത്തിന് സുപ്രീംകോടതി തടയിട്ടതാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയത്. ഓരോ തവണ ഭരണം കിട്ടുമ്പോഴും ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചടക്കാൻ കമ്യൂണിസ്റ്റ് സർക്കാർ നടത്തിയ നീക്കങ്ങൾ എണ്ണിപ്പറയാൻ ഒരുപാടുണ്ട്. ശബരിമലയിൽ സ്ത്രീസമത്വം കൊണ്ടുവരാൻ പർദയ്‌ക്കുള്ളിൽ മറച്ച് ചിലരെ രംഗത്തിറക്കിയ പരിഹാസ്യമായ രംഗവും നാട് മറന്നിട്ടില്ല എന്നും എന്തുകൊണ്ടാണ് ഭൂരിപക്ഷ സമുദായത്തോട് മാത്രം കമ്യൂണിസ്റ്റ് അസഹിഷ്ണുത എന്ന് കേരളം ചിന്തിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanhindu templeIndu Malhotracommunist government
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies