അമിത് ഷായുടെ നിർദ്ദേശം; ആറ് വർഷത്തിലധികം തടവ് ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷായുടെ നിർദ്ദേശം; ആറ് വർഷത്തിലധികം തടവ് ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 11:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ആറ് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ഇതോടെ ഗുരുതരമായ എല്ലാ കേസുകളിലും ഫോറൻസിക് അന്വേഷണം നിർബന്ധമാക്കിയ ആദ്യത്തെ സംസ്ഥാനമായി ഡൽഹി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഫോറൻസിക് അന്വേഷണം നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹി പോലീസ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ (ഐസിജെഎസ്) ഫോറൻസിക് സയൻസ് അന്വേഷണവുമായി സംയോജിപ്പിച്ചിട്ടുണ്ട്. കൂടാതെ കുറ്റാരോപിതർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് ഡൽഹി പോലീസ് വക്താവ് പറഞ്ഞു.

ഓരോ ജില്ലയിലും ഡൽഹി പോലീസിന് സ്വന്തമായി മൊബൈൽ ക്രൈം ടീം വാൻ ഉണ്ടെന്ന് പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പറഞ്ഞു. ഇത് കൂടാതെ ശാസ്ത്രീയമായി ഫോറൻസിക് സഹായം നൽകുന്നതിന് ഓരോ ജില്ലയ്‌ക്കും ഒരു ഫോറൻസിക് മൊബൈൽ വാൻ അനുവദിക്കും . ഈ വാഹനങ്ങൾ പൂർണമായും ശാസ്ത്രീയ ഉപകരണങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കണമെന്നും മതിയായ ഫോറൻസിക് അസിസ്റ്റന്റുമാരുടെ സേവനം ഇതിൽ ഉറപ്പാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

ഈ ഫോറൻസിക് മൊബൈൽ വാനുകൾ പോലീസിന്റെ നിയന്ത്രണത്തിലായിരിക്കില്ല, മറിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കും. പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ ഡൽഹി പോലീസിന്റെ മറ്റേതെങ്കിലും അന്വേഷണ ഏജൻസിക്കോ സഹായത്തിനായി ഇവർ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തണമെന്നും നിർദ്ദേശമുണ്ട്.

ഗുരുതരമായ എല്ലാ കുറ്റകൃത്യങ്ങളിലും ഫോറൻസിക് അന്വേഷണം നിർബന്ധമാക്കുന്നതിലൂടെ, ശിക്ഷാ നിരക്ക് വർദ്ധിക്കുകയും നിയമലംഘനത്തിനുളള സാദ്ധ്യത കുറയുകയും ചെയ്യും. ഇത് അന്വേഷണ ഉദ്യോഗസ്ഥരിലും പ്രോസിക്യൂട്ടർമാരിലും കൂടുതൽ പ്രൊഫഷണൽ സമീപനം കൊണ്ടുവരുമെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Tags: delhi policeAmit ShahMHAUnion Home Minister
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies