ഇസ്ലാമാബാദ്: പ്രളയദുരിതം അനുഭവിക്കുന്ന പാകിസ്താനിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് നന്ദി അറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന പാകിസ്താനിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. ഈ പ്രകൃതി ദുരന്തത്തിൽ നിന്നും അതിവേഗം തങ്ങൾ പുറത്ത് വരുമെന്നും ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള സന്ദേശത്തിൽ പാകിസ്താൻ പ്രധാനമന്ത്രി കുറിച്ചു.
I thank 🇮🇳 PM Narendra Modi @narendramodi for condolences over the human & material losses caused by floods. With their characteristic resilience the people of 🇵🇰 shall, InshaAllah, overcome the adverse effects of this natural calamity & rebuild their lives and communities.
— Shehbaz Sharif (@CMShehbaz) August 31, 2022
പാകിസ്താനിൽ പ്രളയം വരുത്തി വെച്ച നാശങ്ങൾ തന്നെ വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇരയാക്കപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പാകിസ്താനിൽ സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ ഗതി പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുകയാണെന്നും പ്രധാനമന്ത്രി കുറിച്ചിരുന്നു.
Saddened to see the devastation caused by the floods in Pakistan. We extend our heartfelt condolences to the families of the victims, the injured and all those affected by this natural calamity and hope for an early restoration of normalcy.
— Narendra Modi (@narendramodi) August 29, 2022
സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നാലെ പ്രളയക്കെടുതിയും പാകിസ്താനിൽ നാശം വിതയ്ക്കുകയാണ്. പ്രളയത്തിൽ ഇതേവരെ 1,100 പേർ കൊല്ലപ്പെട്ടതായും 33 ദശലക്ഷത്തോളം പേർ ഭവനരഹിതരായതായുമാണ് വിവരം. ഈ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയോട് പാകിസ്താൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു.
Comments