കണ്ണൂർ : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. ഉളിക്കൽ സ്വദേശി ഇ റോയിയെ ആണ് എടക്കാട് നിന്ന് പോലീ സ് പിടികൂടിയത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഷാഖിൽ എന്നയാൾ ഓടി രക്ഷപ്പെട്ടു.
ഷാഖിലിന്റെ വീട്ടിൽ വില്പനക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെതുടർന്നാണ് പരിശോധന നടത്തിയത്. വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് വില്പനക്കായി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടയിലാണ് പിടിയിലായത്.
Comments