തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ വൈകുന്നേരം കേരളത്തിൽ എത്തും.ആയിരക്കണക്കിന് പ്രവർത്തകർ അമിത് ഷായ്ക്ക് സ്വീകരണം നൽകും. മൂന്നാം തീയതി വൈകുന്നേരം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും
കേരളത്തിലെത്തുന്ന അമിത് ഷാ പട്ടിക ജാതി സംഗമത്തിൽ പങ്കെടുക്കും. കേരളത്തിലെ പട്ടിക ജാതി വിഭാഗങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ പരിപാടിയിൽ ചർച്ച ചെയ്യും. തുടർന്ന് ശനിയാഴ്ച കോവളത്ത് നടക്കുന്ന ബിജെപിയുടെ ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലും കേരള സർക്കാരിന്റെ ഉന്നത തല യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ല. സെപ്തംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം കഴിഞ്ഞ ദിവസം അദ്ദേഹം നിരസിച്ചിരുന്നു.ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.കഴിഞ്ഞ ദിവസമാണ് നെഹ്റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.
Comments