തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വാഹന സാന്ദ്രതയ്ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യമെന്നും റിയാസ് പറഞ്ഞു. മോൻസ് ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മികച്ച ഡ്രെയിനേജ്, സുരക്ഷാ സംവിധാനം, ബിഎം-ബിസി പോലുള്ള നിലവാരും എന്നിങ്ങനെയുളള റോഡാണ് കേരളത്തിന് ആവശ്യം. വാഹനം കൂടി വരുമ്പോൾ അതിനുസരിച്ച് റോഡിന് വീതിയും വേണം. എന്നാൽ മാത്രമേ റോഡുകൾ മികച്ച രീതിയിൽ നിലനിർത്താൻ കഴിയൂ.
കനത്ത മഴയിൽ കേരളത്തിലെ റോഡുകൾ മുഴുവൻ കുളമായി കിടക്കുമ്പോഴാണ് മന്ത്രിയുടെ പരാമർശം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 29,522.15 കിലോമീറ്റർ റോഡ് മികച്ച നിലവാരമുളളതാക്കുമെന്നും റിയാസ് പറഞ്ഞു.
Comments