ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങൾ ഇത്; ഞെട്ടിക്കുന്ന പഠനവുമായി കിംസിലെ ഡോക്ടർമാർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങൾ ഇത്; ഞെട്ടിക്കുന്ന പഠനവുമായി കിംസിലെ ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 08:52 pm IST
FacebookTwitterWhatsAppTelegram

ഹൃദയാഘാതവും ഇതേ തുടർന്നുള്ള മരണവുമെല്ലാം ഇന്ന് സർവ്വ സാധാരണമായിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതും ഹൃദയാഘാതത്തെ തുടർന്നാണ്. ലോകത്ത് തന്നെ 18 മില്യൺ ആളുകൾക്ക് ഹൃദയാഘാത്തെ തുടർന്ന് ജീവൻ നഷ്ടമാകുന്നുവെന്നാണ് കണക്കുകൾ. നമ്മുടെ ജീവിത ശൈലി തന്നെയാണ് ഹൃദയാഘാതം വർദ്ധിക്കാൻ കാരണമായി പറയപ്പെടുന്നത്. മുൻപ് മുതിർന്നവരിൽ മാത്രമായിരുന്നു കണ്ടുവന്നരുന്നതെങ്കിൽ ഇന്ന് പ്രായഭേദമെന്യേ ഹൃദയാഘാതം ഒരു ഭീഷണിയായി മാറിയിരിക്കുന്നു.

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്തെന്ന് അറിഞ്ഞാൽ ഹൃദയത്തെ നമുക്ക് സംരക്ഷിക്കാനാകും. അതുകൊണ്ടുതന്നെ ലോകമെമ്പാടും ഇതിനുള്ള പഠനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഹൃദയാഘാതത്തിൽ ഇന്ത്യയിൽ ഓരോ വർഷവും മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് ഹൃദയാഘാതത്തിന്റെ കാരണങ്ങൾ കണ്ടെത്തിയ ഹൈദരാബാദ് കിംസ് ആശുപത്രിയിൽ നടത്തിയ ഒരു പഠനം ശ്രദ്ധ നേടുന്നത്

ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.ഹൈഗ്രിവ് റാവു നടത്തിയ പഠനത്തിലാണ് പ്രധാന കാരണങ്ങൾ വ്യക്തമാകുന്നത്. പ്രമേഹം, ബോഡി മാസ് ഇൻഡക്‌സ്, വെയ്സ്റ്റ് ഹിപ്പ് റേഷ്യോ, പുകവലി, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങൾ എന്നാണ് പഠനത്തിലെ കണ്ടെത്തൽ.

2019 ജനുവരി മുതൽ 18 മാസമായിരുന്നു പഠനം നടത്തിയത്. 1648 പുരുഷന്മാരെയും, 505 സ്ത്രീകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ഹൃദയാഘാതത്തിന് കാരണമാകുന്ന ഘടകങ്ങളെ കൺവെൻഷണൽ റിസ്‌ക്ക് ഫാക്ടേഴ്സ്, സ്പെസിഫിക് മെറ്റബോളിക് റിസ്‌ക് ഫാക്ടേഴ്സ് എന്നിങ്ങനെ രണ്ടായി തിരിച്ചുകൊണ്ടായിരുന്നു പഠനം.

ഇതിൽ രക്തസമർദ്ദം, പ്രമേഹം, പുകവലി എന്നീ ഘടകങ്ങളെയാണ് കൺവെൻഷണൽ റിസ്‌ക്ക് ഫാക്ടേഴ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ഘടകങ്ങൾ ഉള്ള 93 ശതമാനം പേരിലും ഹൃദയാഘാത സാദ്ധ്യതയുള്ളതായി കണ്ടെത്തി. ഇതിൽ രക്തസമ്മർദ്ദമുള്ള 41.7 ശതമാനം പേരും, പ്രമേഹമുള്ള 43.7 ശതമാനം പേരും ഉൾപ്പെടുന്നു. പുകവലിക്കുന്ന 29.5 ശതമാനം പേരിലും ഹൃദയാഘാത സാദ്ധ്യത പഠനത്തിൽ കണ്ടെത്തിയിരുന്നു.

ബോഡി മാസ് ഇൻഡക്‌സ്, വേയ്‌സ് ഹിപ്പ് റേഷ്യോ, കൊളസ്‌ട്രോൾ, ഹീമോഗ്ലാബിൻ എ1സി, ഹൈപ്പർ ട്രൈഗ്ലിസറിഡെമിയ എന്നീ ഘടകങ്ങളെയാണ് സ്‌പെസിഫിക്ക് മെറ്റബോളിക് റിസ്‌ക്ക് ഫാക്ടേഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Tags: heart attack
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies