ലഖ്നൗ : സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ ജനപ്രീതി ഉത്തർപ്രദേശിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. രാജ്യമൊട്ടാകെ യോഗി ആദിത്യനാഥ് എന്ന കരുത്തനായ രാഷ്ട്രീയക്കാരനും മുഖ്യമന്ത്രിയ്ക്കും ആരാധകരേറയാണ്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അടുത്തതാരെന്ന ചോദ്യത്തിനും ജനങ്ങൾ പറയുന്ന പേരുകളിൽ അദ്ദേഹം ഒന്നാമനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ സമൂഹമാദ്ധ്യമങ്ങളിലൂടെ യോഗി ആദിത്യനാഥിനെ നിരന്തരം പിന്തുടരുന്നു.
ഇപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ട്വിറ്റർ പിന്തുടരുന്നവരുടെ എണ്ണം 21.5 ദശലക്ഷം കഴിഞ്ഞിരിക്കുകയാണ്. 21.5 ദശലക്ഷം ഫോളോവേഴ്സുമായി യോഗിയുടെ ജനപ്രീതി സമൂഹമാദ്ധ്യമങ്ങളിൽ കുതിച്ചുയരുകയാണ്. അതേസമയം, രാഹുൽഗാന്ധിയ്ക്ക് 20.4 ദശലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്. 2015-ലാണ് യോഗി ആദിത്യനാഥ് ട്വിറ്ററിൽ അക്കൗണ്ട് ആരംഭിക്കുന്നത്. പിന്നീട് നിരന്തരം ജനങ്ങളുമായി ഇടപഴകുന്ന അദ്ദേഹം തന്റെ പ്രവർത്തനം കൊണ്ട് രാജ്യമെങ്ങും ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.
ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, കൂ എന്നിവയുൾപ്പെടെയുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും യോഗി ആദിത്യനാഥ് ജനങ്ങളുമായി ബന്ധപ്പെടുന്നു. സർക്കാർ ഏത് തീരുമാനം എടുത്താലും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുമെല്ലാം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾക്ക് പങ്കുവെക്കുന്നുണ്ട്. സർക്കാരിന്റെ പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ കൃത്യമായി പങ്കുവെയ്ക്കുന്നതിനാൽ താഴേയ്ക്കിടയിലെ ജനങ്ങളിലേയ്ക്ക് പോലും അത് എത്തിപ്പെടുന്നു.
Comments