തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ രീതിയിൽ മഴ ഉണ്ടാകില്ല എന്ന് കാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്നും(04-09-2022) നാളെയുമായി(05-09-2022) ഏതാനും ചില ജില്ലകളിൽ മാത്രമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ രണ്ട് ദിവസം കാര്യമായി പെയ്യാതെ മാറി നിൽക്കുന്ന മഴ ഉത്രാടദിനത്തോടടുക്കുമ്പോൾ(07-09-2022) ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. ഏഴാം തിയതി സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിലാണ് മഴ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ന്(ഞായറാഴ്ച) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ(05-09-2022) ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
06-09-2022-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും 07-09-2022-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് കലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. ഉത്രാട ദിനത്തിൽ(07-09-2022) തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ എല്ലാ ജില്ലകൾക്കും യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
Comments