ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതിന് പിന്നിൽ പാർട്ടി തന്നെ; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി-seetharam yechury clarifies about award
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതിന് പിന്നിൽ പാർട്ടി തന്നെ; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി-seetharam yechury clarifies about award

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 01:14 pm IST
FacebookTwitterWhatsAppTelegram

മുൻ മന്ത്രി കെ കെ ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം ശൈലജ അറിയിച്ചിരുന്നു. എന്നാൽ പുരസ്‌കാരം തിരസ്‌കരിക്കുക എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. ആരോഗ്യ രംഗത്തെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അത് ഒരു വ്യക്തിയുടെ മാത്രം നേട്ടമായി കാണാനാവില്ല.

മാഗ്‌സസെ പുരസ്‌കാരം വ്യക്തികൾക്കാണ്. ഇവിടത്തെ നേട്ടം കൂട്ടായ്മയുടേതാണ്. മാഗ്‌സസെ പുരസ്‌കാരം ഇതുവരെ രാഷ്‌ട്രീയക്കാർക്ക് നൽകിയിട്ടില്ല. ഫിലിപ്പൈൻസ് പ്രസിഡന്റ് ആയിരുന്ന റമൺ മാഗ്‌സസെയുടെ പേരിലാണ് അവാർഡ് നൽകുന്നത്. അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടും പുരസ്‌കാരം നിരസിക്കാൻ കാരണമായതായി സീതാറാം യെച്ചൂരി പറഞ്ഞു.

ഫിലിപ്പൈൻസ് ഭരണാധികാരിയായ രമൺ മഗ്സസെയുടെ ഓർമ്മയ്‌ക്കായി ഫിലിപ്പൈൻസ് സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മഗ്സസെ അവാർഡ്. ഭരണാധികാരിയായിരിക്കെ കമ്യൂണിസ്റ്റ് ഗറില്ലകൾക്കെതിരെ രമൺ മഗ്സസെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതാണ് പുരസ്‌കാരം വാങ്ങാൻ അനുമതി നിഷേധിക്കാനുള്ള കാരണമായി സിപിഎം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മഗ്സസെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ മൂന്ന് മാസം മുമ്പാണ് ശൈലജ അവാർഡ് നിരസിച്ചത്. ഇതിനെ തുടർന്ന് സംഘാടകർ മറ്റൊരാളെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യയുടെ നൊബേൽ സമ്മാനം എന്നാണ് മാഗ്‌സസെ പുരസ്‌കാരം അറിയപ്പെടുന്നത്.

 

 

Tags: കെ കെ ശൈലജCPIMസീതാറാം യെച്ചൂരിk k shailaja
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies